Fixed Deposit നടത്താന്‍ SBIയോ പോസ്റ്റ് ഓഫീസോ കൂടുതല്‍ മികച്ചത്?

  • Nov 16, 2020, 08:46 AM IST
1 /6

സ്ഥിര നിക്ഷേപങ്ങൾ  (Fixed Deposit) എന്നും സുരക്ഷിതവും  കൂടുതല്‍ ലാഭദായകവും ജനപ്രിയവുമായ നിക്ഷേപ മാർഗമായാണ് എന്നും കണക്കാക്കപ്പെടുന്നത്.  മുന്‍പ് ബാങ്കുകള്‍  സ്ഥിര നിക്ഷേപങ്ങൾക്ക്  വലിയ പലിശ നല്‍കിയിരുന്നു, എന്നാല്‍ ഇന്ന് സ്ഥിതി മാറി.  

2 /6

Bank പലിശ നിരക്ക് കുറച്ചതോടെ  പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമുകൾ പോലുള്ള മറ്റ്  നിക്ഷേപങ്ങളിലേക്ക് മാറാൻ  ആളുകള്‍ നിര്‍ബന്ധിതരായി.  എന്നാല്‍,  പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഒരു താരതമ്യ പഠനം അനിവാര്യമാണ്.  SBIയിലോ അതോ , പോസ്റ്റ് ഓഫീസിലോ?  എവിടെ പണം നിക്ഷേപിക്കുന്നതാണ് കൂടുതല്‍  ലാഭം എന്ന് നോക്കാം...

3 /6

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്ഥിര  നിക്ഷേപത്തിന്‍റെ  പലിശ നിരക്ക്  ഈ മാസം ആദ്യം പരിഷ്കരിച്ചു. സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന എസ്‌ബി‌ഐയുടെ മുതിർന്ന പൗരന്മാർക്കുള്ള Fixed Deposit പലിശ നിരക്ക് 5.40%വും  മറ്റ് ഉപഭോക്താക്കൾക്കുള്ള പലിശ നിരക്ക് 4.90% ആണ്.   

4 /6

എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ Fixed Deposit പലിശ നിരക്കുകൾ: - ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.90% 46, ദിവസം മുതൽ 179 ദിവസം വരെ - 3.90%, 180 ദിവസം മുതൽ 210 ദിവസം വരെ - 4.40% , 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.40%, ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.10%, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.10%, മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.30%, അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.40%

5 /6

മുതിർന്ന പൗരന്മാർക്കുള്ള Fixed Deposit പലിശ നിരക്ക് : ഏഴു ദിവസം മുതൽ 45 ദിവസം വരെ - 3.40%, 46 ദിവസം മുതൽ 179 ദിവസം വരെ - 4.40%, 180 ദിവസം മുതൽ 210 ദിവസം വരെ - 4.90%, 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.90%, ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.60%, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.60%, മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.80%, അഞ്ച് വർഷം മുതൽ 10 വർഷം വരെ - 6.20%

6 /6

പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്  (Post Office Term Deposit) സ്കീമുകൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ടേം ഡിപ്പോസിറ്റുകൾ പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 2020 ഏപ്രിൽ 1 നാണ് പരിഷ്കരിച്ചത്. ഒരു വർഷത്തെ നിക്ഷേപം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.7% പലിശ ലഭിക്കും.

You May Like

Sponsored by Taboola