Protein Diet Benefits: നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീനുകൾ. പ്രോട്ടീനുകളുടെ അടിസ്ഥാന നിർമാണ ഘടകങ്ങളാണ് അമിനോ ആസിഡുകൾ.
കോശങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അമിനോ ആസിഡുകൾ നിർണായകമാണ്. ചർമ്മം, മുടി എന്നിവയും നമ്മുടെ പ്രധാന അവയവങ്ങൾ പോലെ തന്നെ പ്രാഥമികമായും പ്രോട്ടീനുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ടോഫു സോയാബീനിൽ നിന്ന് നിർമ്മിച്ച സസ്യാധിഷ്ഠിത പ്രോട്ടീൻ ഉറവിടമാണ്. ഇത് ഗ്രിൽ ചെയ്തോ, സൂപ്പിൽ ചേർത്തോ കഴിക്കാം. മാംസാഹാരത്തിന് ഒരു മികച്ച ബദലാണ് ടോഫു.
ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയെല്ലാം പ്രോട്ടീൻ വളരെയധികം അടങ്ങിയവയാണ്. ഇത് പോഷകസമൃദ്ധമായ ലഘുഭക്ഷണം ആയോ സലാഡുകളിലും മറ്റ് ഭക്ഷണങ്ങളിലും ചേർത്തോ കഴിക്കാം.
പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ് പയർ. അവ പാകം ചെയ്ത് സൂപ്പിലോ സലാഡുകളിലോ ചേർത്ത് കഴിക്കാം. കറിയായും കഴിക്കാവുന്നതാണ്.
ഗ്രീക്ക് യോഗർട്ട് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് സ്മൂത്തികൾ, പ്രഭാതഭക്ഷണം, മധുരപലഹാരങ്ങൾ എന്നിവയ്ക്കൊപ്പമോ തനിയെയോ കഴിക്കാം.
ചിക്ക്പീസ് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് സലാഡുകൾക്കൊപ്പവും അല്ലാതെയും കഴിക്കാം.