Tart Cherry Juice: ചെറി ജ്യൂസ് കുടിച്ചാൽ എന്തെല്ലാം ​ഗുണങ്ങൾ

ടാർട്ട് ചെറി ജ്യൂസ് മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ്. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

  • Jul 03, 2024, 22:33 PM IST
1 /5

ശരീരത്തിലെ വീക്കം കുറയ്ക്കാൻ ചെറി ജ്യൂസ് മികച്ചതാണ്. ചെറിയിലെ ആന്തോസയാനിൻ, ആന്റി ഓക്സിഡന്റ് സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.

2 /5

ഇത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകൾ എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നത് വഴി ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

3 /5

ശരീരത്തിന് രോ​ഗപ്രതിരോധ ശേഷി വ‍ർധിപ്പിക്കാൻ ചെറി ജ്യൂസ് മികച്ചതാണ്. ചെറി ജ്യൂസിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

4 /5

ഓർമ്മശക്തി മികച്ചതാക്കാനും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും ചെറി മികച്ചതാണ്. പ്രായമായവരിൽ ഓർമ്മശക്തി കുറയുന്നത് തടയാൻ ചെറി സഹായിക്കുന്നു.  

5 /5

ചെറി ജ്യൂസ് മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ്. ഇത് മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്നവർക്ക് ചെറി ജ്യൂസ് മികച്ചതാണ്.

You May Like

Sponsored by Taboola