Home Remedies: ഒറ്റരാത്രികൊണ്ട് മുഖക്കുരു അപ്രത്യക്ഷമാക്കാം; ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...

മുഖക്കുരു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. മുഖക്കുരു വന്ന് കഴിയുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ അവശേഷിപ്പിക്കുന്നു. പലരും മുഖക്കുരു ഒന്ന് മാറിക്കിട്ടാനായി പല വഴികളും നോക്കാറുണ്ട്. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് ഓരോ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോ​ഗിക്കും. ചിലർ തീരെ നിവർത്തിയില്ലാതെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് വരെ പോകാറുണ്ട്. ഒറ്റരാത്രികൊണ്ട് മുഖക്കുരു ഒഴിവാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ നോക്കാം.

 

1 /5

തേൻ - വരണ്ട ചർമ്മമുള്ളവരും മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവരുമായ എല്ലാവർക്കും തേൻ ഒരു വരമാണ്. ഇത് ചർമ്മത്തിൽ ജലാംശം നൽകുന്നു. വരണ്ട ചർമ്മം ഉള്ളവർക്കെല്ലാം ഇത് വളരെ പ്രയോജനകരമാണ്. തേനിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു തടയാൻ സഹായിക്കുന്നു. മുഖക്കുരു ഉള്ള സ്ഥലത്ത് ഒരു തുള്ളി തേൻ പുരട്ടി കുറച്ച് മണിക്കൂർ വയ്ക്കുക. 

2 /5

ഗ്രീൻ ടീ - ഗ്രീൻ ടീയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു മാറ്റാൻ സഹായിക്കുന്നു. നിങ്ങൾ ഉപയോ​ഗിച്ച ടീ ബാഗ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം മുഖക്കുരു ഉള്ള ഭാ​ഗത്ത് ഇത് വെയ്ക്കുക. 

3 /5

ഉരുളക്കിഴങ്ങ് - ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ അതിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. ഇത് മുഖക്കുരുവിന് ശേഷമുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നു. ഉരുളക്കിഴങ്ങിന്റെ നേർത്ത കഷ്ണം മുറിച്ച് ഒരു ബാൻഡ്-എയ്ഡ് അല്ലെങ്കിൽ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് ഒട്ടിച്ച് വെയ്ക്കുക. ഇത് 3-4 മണിക്കൂർ നേരം വെയ്ക്കാം. ഇത് മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കും. 

4 /5

ടീ ട്രീ ഓയിൽ - ടീ ട്രീ ഓയിലിൽ ആന്റി ബാക്ടീരിയൽ ഘടകങ്ങളുണ്ട്. 3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും 8 മുതൽ 10 തുള്ളി ടീ ട്രീ ഓയിലും ½ കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് ഒരു ഐസ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസുചെയ്യാൻ വെയ്ക്കുക. ഐസ് ക്യൂബ് ആയിക്കഴിയുമ്പോൾ മുഖക്കുരു ഉള്ള ഭാ​ഗങ്ങളിൽ ഇ് ഉപയോ​ഗിക്കുക. മുഖക്കുരും വേ​ഗം മാറും.

5 /5

കറ്റാർ വാഴ - കറ്റാർ വാഴ മുഖത്ത് പുരട്ടുന്നത് കൊളാജൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനും അണുബാധകളെ ചികിത്സിക്കുന്നതിനും ഇത് സഹായിക്കും.

You May Like

Sponsored by Taboola