Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും. മേട രാശിക്കാർ ജോലിയിൽ ധൃതി അരുത്,
ഇടവ രാശിക്കാർക്ക് സങ്കീർണ്ണതകൾ നിറഞ്ഞ ദിനം, മിഥുന രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, കന്നി രാശിക്കാർക്ക് ആദരവേറും, മകര രാശിക്കാർ സംയമനം പാലിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് മഹത്വപൂർണ്ണ ദിനം, ഒരു കാര്യത്തിലും ധൃതി അരുത്, കുട്ടികൾക്ക് നൽകുന്ന ഉത്തരവാദിത്തങ്ങൾ അവർ പൂർത്തിയാക്കും, കുടുംബത്തിൽ ആരെങ്കിലും ജോലിക്കായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നം മാറും.
ഇടവം (Taurus): ഇന്നിവർക്ക് സങ്കീർണതകൾ നിറഞ്ഞ ദിനം, കാര്യമായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക, ബഹുമാനവും ആദരവും വർദ്ധിക്കും, വായ്പ എടുത്തിരുന്നെങ്കിൽ അത് തിരിച്ചടയ്ക്കാനാകും. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും.
മിഥുനം (Gemini): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ഉണ്ടായിരുന്ന ടെൻഷൻ മാറും, ജീവിതരീതി മാറ്റും, ജോലി സ്ഥലത്തെ പണികളിൽ ശ്രദ്ധിക്കുക.
കർക്കടകം (Cancer): ഇന്ന് രാഷ്ട്രീയക്കാർക്ക് നല്ല ദിനം, ബഹുമാനവും ആദരവും സമൂഹത്തിൽ വർധിക്കും, ജോലി കഠിനമാകും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, സംസാരം നിയന്ത്രിക്കുക, ആരേയും വിശ്വസിച്ചുകൊണ്ട് വലിയ നിക്ഷേപം അരുത്.
ചിങ്ങം (Leo): ഇന്ന് ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന സർക്കാർ പദ്ധതി നടക്കും, പുതിയ ജോലി തുടങ്ങും, മാതാപിതാക്കളുടെ ആശീർവാദം കൂടെയുണ്ടാകും, വരുമാനത്തിൽ ശ്രദ്ധിക്കുക.
കന്നി (Virgo): ഇന്നിവർക്ക് ആദരവ് വർധിക്കും, അപരിചിതനെ വിശ്വസിക്കരുത്, ജോലിസ്ഥലത്ത് ജോലിയിൽ മറ്റ് ഉദ്യോഗസ്ഥർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിച്ചേക്കാം, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സ്ഥാനം ലഭിക്കും, നിങ്ങളുടെ പുരോഗതിയിൽ വരുന്ന തടസ്സങ്ങൾ നീങ്ങും, നിങ്ങൾ ആർക്കെങ്കിലും പണം കടം നൽകിയിരുന്നെങ്കിൽ അത് ലഭിക്കും.
തുലാം (Libra): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലിയിൽ ശ്രദ്ധിക്കുക, സന്താനങ്ങളുടെ പുരോഗതിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും, വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങളിൽ ആശങ്കയുണ്ടാകും, ഭൗതിക സുഖങ്ങൾ വർദ്ധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടാം, കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും, പുതിയ വീട് വാങ്ങണമെന്ന നിങ്ങളുടെ ആഗ്രഹം സഫലമാകും, ജോലിയിൽ തെറ്റിദ്ധാരണ നേരിടുന്നത് മാറും, ചില പുതിയ ജോലികളോടുള്ള താൽപര്യം ഉണർന്നേക്കാം.
ധനു (Sagittarius): ഇന്നിവർക്ക് നല്ല ദിനം, വളരെക്കാലമായി ഒരു വലിയ കാര്യത്തിൽ ആശങ്കാകുലനായിരുന്നുവെങ്കിൽ അത് തീർപ്പാകും, ഏതെങ്കിലും പ്രവൃത്തിയെ സംബന്ധിച്ച് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് മുന്നോട്ട് കൊണ്ടു പോകരുത്. ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരും, ബിസിനസ്സിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാം.
മകരം (Capricorn): ഇന്നിവർ ജാഗ്രത പാലിക്കുക, വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക, ഒരു ജോലിയിലും നിങ്ങൾ അശ്രദ്ധ കാണിക്കരുത്, വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്, പ്രണയ ജീവിതം നയിക്കുന്നവർ ഇന്ന് ശ്രദ്ധിക്കുക, വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുക.
കുംഭം (Aquarius): ഇന്നിവരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, തീരുമാനമെടുക്കാനുള്ള കഴിവുണ്ടാകും, പ്രണയ ജീവിതം നയിക്കുന്നവർക്ക് പങ്കാളിയെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്താണ് കഴിയും, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും, ജോലിസ്ഥലത്ത് ചില ഉത്തരവാദിത്തമുള്ള ജോലികൾ ലഭിച്ചേക്കാം, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകും, വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയിൽ പങ്കെടുക്കാൻ പോകുകയാണെങ്കിൽ അവർക്ക് മികച്ച വിജയം നേടാനാകും.
മീനം (Pisces): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിവസം, ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയം ലഭിക്കും, ധനത്തിന് ഒരു കുറവും ഉണ്ടാകില്ല, ബിസിനസ്സ് മുമ്പത്തേതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കും, ചെലവുകളിൽ കുറച്ച് ശ്രദ്ധ ചെലുത്തണം അതുവഴി ഭാവിയിൽ നല്ല നിക്ഷേപം നടത്താനാകും, ബ്രോക്കർമാർക്ക് ഒരു വലിയ ഇടപാട് പൂർത്തിയാക്കാൻ അവസരം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)