Gold Rate Today: സ്വർണവില താഴേക്ക്, ഇപ്പോൾ വാങ്ങിക്കാനാകുമോ സ്വർണ്ണം ? ഇതാ ഇന്നത്തെ സ്വർണ വില

1 /4

സംസ്ഥാനത്ത് സ്വർണവില വലിയ കുറവിലേക്ക് എത്തുന്നു. ഇന്ന് മാത്രം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയുമാണ് ഇന്നത്തെ വില.

2 /4

സ്വർണവിലയിൽ വ്യാഴാഴ്ചയും കുറവുണ്ടായിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമായിരുന്നു ഇന്നലത്തെ വില. 

3 /4

ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു

4 /4

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

You May Like

Sponsored by Taboola