High Uric Acid: ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ശ്രദ്ധിക്കുക; ഈ പച്ചക്കറികൾ നിങ്ങൾക്ക് നല്ലതല്ല

പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനസമയത്ത് ശരീരത്തിലുണ്ടാകുന്ന അവശിഷ്ടമാണ് യൂറിക് ആസിഡ്. ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മൂത്രത്തിലൂടെ പോകുന്നതിൽ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

  • Jul 27, 2024, 21:00 PM IST
1 /6

യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മൂത്രത്തിലൂടെ പോകുന്നതിൽ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

2 /6

തക്കാളിയിൽ പ്യൂരിനുകളുടെ അളവ് കുറവാണെങ്കിലും ഗ്ലൂട്ടാമേറ്റ്  അടങ്ങിയിരിക്കുന്നതിനാൽ ഇവ സന്ധിവാതത്തിൻറെ അവസ്ഥ വഷളാക്കും. ഗ്ലൂട്ടാമേറ്റ് രക്തത്തിലെ യൂറിക് ആസിഡിൻറെ അളവ് വർധിപ്പിക്കും.

3 /6

ചീര വളരെ പോഷകഗുണമുള്ളതാണ്. എന്നാൽ, ഇവയിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് യൂറിക് ആസിഡിൻറെ അളവ് വർധിപ്പിക്കുന്നു.

4 /6

കൂണിൽ ചെറിയ അളവിൽ പ്യൂരിൻ അടങ്ങിയിരിക്കുന്നു. നിലവിൽ ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് അവസ്ഥ വഷളാക്കും.

5 /6

പയറുവർഗങ്ങളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവയിൽ ചെറിയ അളവിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡുള്ളവർക്ക് സന്ധിവേദന വർധിപ്പിക്കും.

6 /6

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. എന്നാൽ, ഇത് രക്തത്തിലെ പ്യൂരിൻറെ അളവ് വർധിപ്പിക്കും. ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്കും സന്ധിവാതം ഉള്ളവർക്കും ഇത് ഗുണകരമല്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola