Budh Shukra Margi: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. രണ്ട് പ്രധാന ഗ്രഹങ്ങളായ ശുക്രനും ബുധനും ജീവിതത്തിന്റെ വിവിധ വശങ്ങളില് സ്വാധീനം ചെലുത്തുന്നതിനാല്‍ അവയ്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.
Astrology: ആഗസ്റ്റിലെപോലെ സെപ്റ്റംബറിലും പ്രധാന ഗ്രഹങ്ങളുടെ സഞ്ചാര മാറ്റം സംഭവിക്കും. സൂര്യന്, ബുധന്‍, ചൊവ്വ, ശുക്രന്, ശനി എന്നിവയ്ക്കെല്ലാം ഈ മാസം സ്ഥാനചലനമുണ്ടാകും.
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. രണ്ട് പ്രധാന ഗ്രഹങ്ങളായ ശുക്രനും ബുധനും ജീവിതത്തിന്റെ വിവിധ വശങ്ങളില് സ്വാധീനം ചെലുത്തുന്നതിനാല്‍ അവയ്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.
ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ബുധനും ശുക്രനും നേര്‍രേഖയിലേക്ക് നീങ്ങും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നതിന്റെ സ്വാധീനം എല്ലാ രാശിക്കാരേയുംളെ ബാധിക്കുമെങ്കിലും ഈ 6 രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഭാഗ്യവുമാണെന്ന് തെളിയും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഇടവം (Taurus): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് ഇടവം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങള്‍ നൽകും. വാഹനങ്ങളോ വസ്തുവകകളോ സമ്പാദിക്കുന്നത് പോലെയുള്ള ഭൗതിക സുഖങ്ങള്‍ ഈ സമയം ഇവർക്ക് കൈവരിക്കാനാകും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, കുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.
ധനു (Sagittarius): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് ധനു രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ സമയം ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. ജോലിയുള്ളവര്‍ക്കും വിവാഹിതര്‍ക്കും സമയം അനുകൂലമായിരിക്കും. ജോലിയുള്ളവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം പ്രമോഷനും ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.
കര്‍ക്കിടകം (Cancer): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് കർക്കിടക രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ കാര്യങ്ങളിൽ വിജയ സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി, ആത്മവിശ്വാസത്തിൽ വർദ്ധനവ്, ധൈര്യത്തിലും വീര്യത്തിലും ഒരു ഉത്തേജനം എന്നിവ ഈ സമയത്ത് കൈവരും.
വൃശ്ചികം (Scorpio): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് വൃശ്ചിക രാശിക്കാർക്ക് ലാഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. യാത്രകള്‍ക്ക് അവസരം ലഭിക്കും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയ സാധ്യത, നിയമപരമായ കാര്യങ്ങളില്‍ വിജയം, ജോലി സംബന്ധമായ കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കും.
മിഥുനം (gemini): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയം വിയർക്ക് സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി, ഉദ്യമങ്ങളില്‍ വിജയം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, ആത്മവിശ്വാസം വർധിക്കും എന്നിവയുണ്ടാകും. നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ചലനം വയ്ക്കും. കുടുങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ തിരികെ ലഭിക്കും. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വല്ല നല്ലതാണ്.
തുലാം (Libra): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് തുലാം രാശിക്കാർക്ക് സഹായകമാകും. ഈ സമയത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാൻ സാധ്യത. വിജയത്തിനൊപ്പം നേട്ടങ്ങളും ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകളും അധിക വരുമാന സ്രോതസ്സുകളും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സമയം അനുകൂലം, ജോലിക്കാര്‍ക്ക് പ്രമോഷനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ കൈവരും. സ്ഥല മാറ്റത്തിനും അനുയോജ്യമായ സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)