ഡിസ്നി ലാൻഡിൽ നയൻതാരയോടും മക്കളോടുമൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.
''പോടാ പോടിയുടെ ഷൂട്ടിംഗിനുള്ള അനുവാദത്തിനായി 12 വർഷം മുൻപ് കയ്യിൽ 1000 രൂപയുമായി ഇവിടെ വന്നിരുന്നു. ഇപ്പോൾ എന്റെ കുടുംബത്തോടൊപ്പം ഇവിടെയെത്തിയതിൽ സന്തോഷമുണ്ട്...'' എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
നയൻതാരയെ ടാഗ് ചെയ്തുകൊണ്ടാണ് വിഘ്നേഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ആരാധകരുള്ള താരജോഡിയാണ് നയൻതാര വിഘ്നേഷ് ശിവൻ.
2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.