Vodafone Idea 3G നെറ്റ്‌വർക്ക് റദ്ദാക്കുന്നു..!! വരിക്കാർ ശ്രദ്ധിക്കുക

1 /6

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ  (Vodafone Idea) വിവിധ സർക്കിളുകളിലെ 3G സേവനം അവസാനിപ്പിക്കുന്നു.    

2 /6

Customers എത്രയും പെട്ടെന്ന്  4Gയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട്  കമ്പനി സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ജനുവരി 15ന് മുൻപ് 4Gയിലേക്ക് മാറാൻ ഡൽഹിയിലെ വോഡഫോൺ ഐഡിയ ഉപഭോക്താക്കളെ കമ്പനി അറിയിച്ചുതുടങ്ങി. 

3 /6

Sim 4Gയിലേക്ക് അപ്‌ഗ്രേഡുചെയ്യാത്ത 3G ഉപയോക്താക്കൾക്ക് 2G വഴി വോയ്‌സ് കോളി൦ഗ് ലഭിക്കും. എന്നാല്‍,  പഴയ സിം കണക്ഷനുകളിൽ ഡേറ്റാ സേവനങ്ങൾ ലഭ്യമാകില്ല. പുതിയ മാറ്റം നിലവിലെ 4ജി ഉപയോക്താക്കളെ ബാധിക്കില്ല.

4 /6

Vodafone Idea (vi)യുടെ നിലവിലുള്ള സ്പെക്ട്രം റീ-ഫാമിംഗിന്‍റെ  ഭാഗമായാണ് ഈ നീക്കം, ഡേറ്റയും വോയ്‌സ് സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനും  sim 4Gയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനുമായി  ഏറ്റവും അടുത്തുള്ള viസ്റ്റോറില്‍ എത്താനാണ് കമ്പനി അറിയിക്കുന്നത്.

5 /6

ഇതിനോടകംതന്നെ മുംബൈയിലെ എല്ലാ സൈറ്റുകളിലും 3G സ്പെക്ട്രം 4Gയിലേക്ക് റീഫാം ചെയ്തു.

6 /6

3G സ്പെക്ട്രം 4Gയിലേക്ക് മൈഗ്രേഷൻ ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച കവറേജ്, നെറ്റ്‌വർക്ക് ഗുണനിലവാരം, ശക്തമായ ട്രാഫിക് കാരേജ് കപ്പാസിറ്റി എന്നീ ട്രിപ്പിൾ ഗുണങ്ങളോടെ വി ഗിഗാനെറ്റ് 4G നനൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം

You May Like

Sponsored by Taboola