വാക്കോ ഇന്ത്യ സീനിയർ ആൻറ് മാസ്റ്റേഴ്സ് കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി മലയാളി താരം സഞ്ജു.
ജൂലൈ 24 മുതൽ 28 വരെ ഗോവയിൽ വച്ച് നടന്ന വാക്കോ ഇന്ത്യ സീനിയർ ആൻറ് മാസ്റ്റേഴ്സ് കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് 52 കിലോ ഗ്രാം കെ വൺ സ്റ്റൈലിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി സഞ്ജു.
കേരളത്തിൽ നിന്നും ആദ്യമായി കിക്ക് ബോക്സിങ് മെഡൽ നേടുന്ന ഏക വ്യക്തിയും വനിതയുമാണ് സഞ്‌ജു. ഏഴ് വർഷമായി ബോക്സിങിലും കിക്ക് ബോക്സിങ് പരിശീനം നടത്തുന്നുണ്ട്.
ആദ്യമായി ഇന്ത്യയെ പ്രതിനിധികരിച്ച് ഉസ്ബക്കിസ്ഥാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 48 കിലോ ഗ്രാമിൽ വെങ്കലമെഡൽ നേടി
തുർക്കിയിൽ വച്ച് നടന്ന കിക്ക് ബോക്സിങ് വേൾഡ് കപ്പിൽ പങ്കെടുക്കുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർച്ചയായി നാല് നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുകയും ചെയ്തു.
ഉസ്ബക്കിസ്ഥാനിൽ നടന്ന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ, 2023 ൽ നടന്ന ഇന്ത്യൻ ഓപ്പൺ ഇൻ്റർനാഷണൽ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ എന്നിവ നേടി.
നവംബറിൽ തായ്ലാൻറിൽ വച്ച് നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻറ് മാർഷ്യൽ ആർട്സ് ഗെയിംസ്, ഒക്ടോബറിൽ കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും എന്നിവയിൽ സെലക്ഷൻ നേടി.
ഇൻ്റർനാഷണൽ റഫറിയും കേരള സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി യുമായ വിവേക് എ എസാണ് സഞ്ജുവിൻ്റെ കോച്ച് . മാതാപിതാക്കൾ സജി, മഞ്ജു എന്നിവരാണ്.