തേനീച്ചകൾ ഉൽപ്പാദിപ്പിക്കുന്ന സംയുക്തമാണ് പ്രോപോളിസ്. ഇത് കരളിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
തേനീച്ചകൾ കൂട് നിർമിക്കുന്നതിനും തേൻ അറകൾ നിർമിക്കുന്നതിനും മരങ്ങളിൽ നിന്നും ചെടികളിൽ നിന്നും ശേഖരിച്ച് നിർമിക്കുന്ന മെഴുകുപോലെയുള്ള പദാർഥമാണ് പ്രോപോളിസ്.
ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങളെ തടയുന്നതിന് പ്രോപോളിസ് സഹായിക്കുന്നു. ഇതിലെ ആൻറി ഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും കരൾ കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.
ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്തുന്നത് കരളിൻറെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രോപോളിസ് രോഗപ്രതിരോധ സംവിധാനം മികച്ചതാക്കുകയും കരളിനെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിൽ കരൾ പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കരൾ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ പ്രോപോളിസിൽ അടങ്ങിയിട്ടുണ്ട്.
കരളിന് സ്വയം സുഖപ്പെടാനുള്ള കഴിവുണ്ട്. കരളിലെ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രോപോളിസ് കരളിൻറെ ആരോഗ്യം മികച്ചതാക്കുന്നു. കരൾ രോഗങ്ങൾ ഉള്ളവർക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും ഇത് ഗുണം ചെയ്യും.
കരൾ രോഗങ്ങൾക്കും ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങൾക്കും കാരണമാകുന്ന ഒരു അവസ്ഥയാണ് വീക്കം. ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകളാൽ സമ്പന്നമാണ് പ്രോപോളിസ്. ഇത് വീക്കം കുറയ്ക്കുകയും കരളിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.