Yoga Asanas For Fat Burn: മുഖത്ത് കൊഴുപ്പ് അടിയുന്നോ? ഈ യോ​ഗാസനങ്ങൾ ശീലിക്കാം

Yoga Asanas: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രത്യേകിച്ച് നിങ്ങളുടെ കഴുത്തിലും താടിയിലും ഉള്ള ഫാറ്റ് നീക്കം ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഈ യോ​ഗ ആസനങ്ങൾ പരിശീലിക്കുന്നത് ​ഗുണം ചെയ്യും.

  • Aug 16, 2023, 13:04 PM IST

യോ​ഗ പരിശീലിക്കുന്നത് കോസ്മെറ്റിക് ഉത്പന്നങ്ങൾ ഉപയോ​​ഗിക്കാതെ തന്നെ പ്രസന്നമായ തിളക്കവും ശരിയായ ഭാരവും കൈവരിക്കാൻ സഹായിക്കും.

1 /7

ചർമ്മത്തിന്റെയും ശരീരഭാരം വർധിക്കുന്നതിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യോഗ സമഗ്രവും പാർശ്വഫല രഹിതവുമായ ​ഗുണങ്ങൾ നൽകുന്നു.

2 /7

മുഖത്തേക്കും കഴുത്തിലേക്കും രക്തപ്രവാഹം വർധിപ്പിക്കാനും ശരീരത്തെ ഊർജസ്വലമാക്കാനുമാണ് ഈ യോ​ഗ ആസനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

3 /7

നിങ്ങളുടെ കവിൾ വീർപ്പിച്ച് തുടങ്ങുക, കുറച്ച് നിമിഷങ്ങൾ വായ്ക്കുള്ളിൽ വായു നിറച്ച് പിടിക്കുക, പതിയെ റിലീസ് ചെയ്യുക. ഈ പ്രക്രിയ ഒന്നിലധികം തവണ ആവർത്തിക്കുക.

4 /7

ശരീരം ശാന്തമായിരിക്കുന്നതിനും ആന്തരിക ശുദ്ധീകരണത്തിനുമായി പ്രാണായാമ വിദ്യകൾ ശീലിക്കുക. അർദ്ധപത്മാസനത്തിലോ പത്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് പ്രാണായാമം ചെയ്യുക.

5 /7

നേരെ കിടന്നതിന് ശേഷം കൈകൾ തലയ്ക്ക് മുകളിലേക്ക് നീളത്തിൽ വയ്ക്കുക. പിന്നീട് കൈപ്പത്തി കുത്തി ഉയരുക. ശരീരം ഒരു കമാന ആകൃതിയിൽ ഉയർത്തുക. നിങ്ങളുടെ കൈകാലുകളിലുടനീളം ഭാരം തുല്യമായി നിലനിർത്തുക. 15 മുതൽ 20 സെക്കൻഡ് വരെ ഈ ആസനത്തിൽ തുടരുക.

6 /7

കമിഴ്ന്ന് കിടക്കുക. ശ്വാസം എടുത്ത് കൈകളും കാലുകളും ഉയർത്തുക. കൈകൾ കൊണ്ട് കാലുകളെ പിടിച്ച് ശരീരത്തെ വളച്ചു നിർത്തുക. 15 മുതൽ 20 സെക്കൻഡ് വരെ ഈ ആസനത്തിൽ തുടരുക.

7 /7

പ്രാചീനമായ യോഗാഭ്യാസമായ സിദ്ധ നടത്തം ശാരീരികവും മാനസികവുമായ നേട്ടങ്ങൾ നൽകുന്നു. 21 മിനിറ്റെങ്കിലും സിദ്ധ നടത്തം ശീലിക്കുക.

You May Like

Sponsored by Taboola