രാജ്യത്തിന്റെ കായികരംഗത്തെ ഇനി വേഗറാണി പി ടി ഉഷ നയിക്കും

 ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 01:33 PM IST
  • ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58 കാരിയായ ഉഷ
  • മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു
  • ഉഷ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടി
രാജ്യത്തിന്റെ കായികരംഗത്തെ ഇനി വേഗറാണി പി ടി ഉഷ നയിക്കും

രാജ്യത്തിന്റെ കായികരംഗത്തെ ഇനി വേഗറാണി പി ടി ഉഷ നയിക്കും . ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പി ടി ഉഷയെ തിരഞ്ഞെടുക്കും . മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെതന്നെ പി ടി ഉഷ തിരഞ്ഞെടുക്കും . ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58 കാരിയായ ഉഷ . ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം. 

മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു.രാജകുടുംബാംഗങ്ങളും ബിസിനസുകാരും മാത്രമായിരുന്നു മുൻ കാലങ്ങളിൽ ഐ.ഒ.എ.യുടെ പ്രസിഡന്റ് പട്ടികയിൽ ഉണ്ടായിരുന്നത് . ആ സ്ഥാനത്തേക്കാണ് പി ടി ഉഷ എത്തുന്നത് . ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . പയ്യോളി എക്സ്‌പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ വെങ്കലമെഡൽ നഷ്ടമായി .

ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടി . 1985ലും 1986ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു . ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റേയും നിരീക്ഷകപദവി വഹിച്ചിട്ടുണ്ട് .  2022 ജൂലായി മുതൽ രാജ്യസഭാംഗമാണ് .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News