ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക് ; ദുരന്ത നായകനായി മെസ്സി

ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കീഴടക്കിയാണ് ചിലെയുടെ ജയം.കോപ്പ അമേരിക്കയിൽ കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും നിലനിർത്തിയ ചിലി , അക്ഷരാർഥത്തിൽ രാജാക്കൻമാരായി.   ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലി.

Last Updated : Jun 27, 2016, 10:03 AM IST
ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക് ; ദുരന്ത നായകനായി മെസ്സി

ന്യൂജേഴ്സി: ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കീഴടക്കിയാണ് ചിലെയുടെ ജയം.കോപ്പ അമേരിക്കയിൽ കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും നിലനിർത്തിയ ചിലി , അക്ഷരാർഥത്തിൽ രാജാക്കൻമാരായി.   ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലി.

.ഷൂട്ടൗട്ടിൽ പന്ത് പുറത്തേക്കടിച്ച ലയണൽ മെസ്സി ദുരന്തനായകനുമായി.ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്, ജീൻ ബിയാസോർ, ഫ്രാൻസിസ്കോ സിൽവ എന്നിവർ ഗോളുകൾ നേടി. ജാവിയർ മസ്ച്യുരാനോ, സെർജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകൾ നേടിയ അർജന്‍റീനിയൻ താരങ്ങൾ.

തുടർച്ചയായ മൂന്നാം വർഷമാണ് ഒരു പ്രമുഖ ടൂർണമെന്റിന്‍റെ ഫൈനലിൽ അർജന്റീന തോൽവി രുചിക്കുന്നത്. 2014ൽ ബ്രസീൽ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അർജന്റീന, കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.

90 മിനിറ്റ് സമയത്തും എക്‌സ്ട്രാടൈമിലും ഇരുടീമിനും ഗോള്‍ നേടാനായില്ല. 29ാം മിനിറ്റില്‍ ചിലെയുടെ മാര്‍സലോ ഡയസും 43ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാര്‍ക്കസ് രോഹോയും ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. കോപ്പ അമേരിക്കയുടെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ രണ്ടു പേര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നത്.

കഴിഞ്ഞ കോപ അമേരിക്ക ഫുട്ബാൾ ഫൈനലിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും കണ്ടത്. ഷൂട്ട്ഔട്ടിൽ കലാശിച്ച കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ അർജന്‍റീനയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചിലി തകർത്തത്. ബ്രസീലിന് ശേഷം രണ്ടാം തവണ കോപ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോർഡ് ചിലി സ്വന്തമാക്കി. 23 വർഷത്തിന് ശേഷവും കോപ അമേരിക്കയിൽ മുത്തമിടാൻ ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് കഴിഞ്ഞില്ല എന്നതാണ് ദുഃഖകരം.

 

Trending News