ലയണൽ മെസ്സി ഇനി ബാഴ്സക്കായി ബൂട്ടുകെട്ടില്ല. താരം ക്ലബ് വിട്ടു. ക്ലബുമായുള്ള കരാർ പുതുക്കാതായതോടെയാണ് മെസ്സി ടീം വിടുന്നത്. ഇന്നായിരുന്നു കരാർ പുതുക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഉണ്ടായില്ല.
ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്നത് സ്ഥിരീകരിച്ചത്. 2003 നവംബർ മുതൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടയിൽ മെസ്സിയും ക്ലബും തമ്മിലുള്ള കരാർ പലതവണ പുതുക്കിയിട്ടുമുണ്ട്.
LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021
മെസ്സിയുടെ പ്രതിഫലമായിരുന്നു ക്ലബും താരവും തമ്മിലുണ്ടായിരുന്നു കല്ലുകടി ഇത് മെസ്സി കുറക്കുമെന്നും കരാർ അഞ്ച് വർഷത്തേക്ക് പുതുക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവയൊന്നും സത്യമായില്ല. കോവിഡ് മൂലം എല്ലാ സ്പാനിഷ് ക്ലബുകൾക്കും വലിയ വരുമാന നഷ്ടമായിരുന്നു.
അല്ലെങ്കിൽ ജൂലൈ ഒന്നിന് തന്നെ മെസ്സിയുമായി കരാർ ഒപ്പിടാനായിരുന്നു സാധ്യത. എന്നാൽ ഇതിനി ഉണ്ടാവില്ല. 13ാം വയസ്സിൽ ബാഴ്സയുടെ താളുകളിൽ കുറിച്ചിട്ട പേര് ചരിത്രമായി ഇപ്പോഴും നിലനിൽക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...