close

News WrapGet Handpicked Stories from our editors directly to your mailbox

നല്ല നാടന്‍ ചക്ക, വില വെറും 69,201 രൂപ!

അഞ്ച് ചുളകള്‍ക്ക് 311 രൂപയാണ് വില.

Updated: Jun 3, 2019, 11:48 AM IST
നല്ല നാടന്‍ ചക്ക, വില വെറും 69,201 രൂപ!

മ്മുടെ നാട്ടിലെ നല്ല നാടന്‍ ചക്കയുടെ വില 69,201 രൂപ!

ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് ചക്കയ്ക്ക് കൊള്ള വില ഈടാക്കുന്നത്. എട്ടു കിലോ വരുന്ന ചക്കയാണ് 69,201 രൂപയ്ക്ക് വില്‍പന നടത്തുന്നത്. 

86,501 രൂപ വില വരുന്ന ചക്കയ്ക്ക് 20 ശതമാന൦ ഡിസ്‌കൗണ്ടോടെയാണ് 69,201 രൂപ. മുഴുവന്‍ ചക്ക ആവശ്യമില്ലാത്തവര്‍ക്ക് ചുളകള്‍ നല്‍കാനും ആമസോണ്‍ തയാറാണ്. 

അഞ്ച് ചുളകള്‍ക്ക് 311 രൂപയാണ് വില. എന്നാല്‍ 36 ശതമാനം ഡിസ്‌കൗണ്ടോടെ 199 രൂപയ്ക്ക് ഇപ്പോള്‍ ചക്കചുള സ്വന്തമാക്കാന്‍ കഴിയും. നേരത്തെ ചിരട്ടയും കപ്പയും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

അന്ന് 3000 രൂപയായിരുന്ന ഒരു മുറി ചിരട്ടയുടെ വിലയിപ്പോൾ 750 രൂപയാണ്. Hishopie Natural Fresh Organic Kerala Tapioca, Kappa Kizhangu എന്ന പേരില്‍ വിറ്റിരുന്ന കപ്പയുടെ വിലയാകട്ടെ അന്ന് 429 രൂപയും, ഇന്ന് 100 രൂപയും.