TiE Delhi NCR: ടിഐഇ ഡൽഹി എൻസിആർ 12-ാം പതിപ്പിൽ എഐ മുഖ്യ വിഷയം; ഇന്ത്യയിലെ ഏറ്റവും വലിയ ടെക് മീറ്റപ്പ് 24 മുതൽ

TiE India Internet Day 2023 Delhi NCR Edition: ആർട്ടിഫിഷ്യൽ ഇൻലിജൻസും രാജ്യത്തെ എഐയുടെ സാധ്യതകളുമായിരിക്കും  ഇന്ത്യ ഇൻറർനെറ്റ് ഡേയുടെ പ്രധാന വിഷയങ്ങൾ

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 07:24 PM IST
  • ഓഗസ്റ്റ് 24 മുതൽ 29 വരെ വിവിധ ഐടി ഹബ്ബുകളിൽ
  • 100-ൽ അധികം പേരുടെ പാനലുകൾ
  • ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെക് മീറ്റപ്പ്
TiE  Delhi NCR:  ടിഐഇ ഡൽഹി എൻസിആർ 12-ാം പതിപ്പിൽ എഐ മുഖ്യ വിഷയം; ഇന്ത്യയിലെ ഏറ്റവും വലിയ ടെക് മീറ്റപ്പ്  24 മുതൽ

ദേശീയതലത്തിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സ്ഥാപനമായ ടിഐഇ (TiE Delhi-NCR) ടെക് വ്യവസായത്തിലെ പുത്തൻ സംരംഭകർക്കായി ഒരുക്കുന്ന ഇന്ത്യ ഇൻറർനെറ്റ് ഡേയുടെ 12-ാം പതിപ്പ് വിവിധയിടങ്ങളിൽ നടത്തും. ഓഗസ്റ്റ് 24 മുതൽ 29 വരെ ബെംഗളൂരു, ഡൽഹി-എൻസിആർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് ഹബ്ബുകളിലായിരിക്കും പരിപാടി നടക്കുക.

ആർട്ടിഫിഷ്യൽ ഇൻലിജൻസും രാജ്യത്തെ എഐയുടെ സാധ്യതകളുമായിരിക്കും  ഇന്ത്യ ഇൻറർനെറ്റ് ഡേയുടെ പ്രധാന വിഷയങ്ങൾ.AI ഇന്ത്യയുടെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് iDay പരിശോധിക്കും.  വിവിധ വിഷയങ്ങളിൽ രാജ്യത്തെ പ്രമുഖ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ, സംരംഭകർ, നയ രൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി നിരവധി പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും,

ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, ഒല സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ, സംരംഭകരായ റാണ ബറുവ, വാണി കോല , അങ്കുർ വാരികൂ,പ്രിയങ്ക ഗിൽ ,പേയുഷ് ബൻസാൽ, ദീപ് കൽറ, രാജൻ ആനന്ദൻ, ആശിഷ് മൊഹപത്ര, അൻഷൂ ശർമ്മ എന്നിവരാണ് വിദഗ്ധ പാനലുകളിൽ സംസാരിക്കുന്ന പ്രമുഖർ.

ഇന്ത്യയുടെ സാങ്കേതിക വളർച്ചയിൽ ഭാഗവാക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് TiE ഡൽഹി-NCR എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗീതിക ദയാൽ പറഞ്ഞു. രാജ്യത്തെ വിവിധ കമ്പനികളുടെ തലവൻമാരുമായി സംവദിക്കാനും ബിസിനസിൽ സഹകരണങ്ങളും പങ്കാളിത്തങ്ങളും പഠിക്കാനും പരിപോഷിപ്പിക്കാനും ഇത് പറ്റിയ അവസരമാണ്. നിക്ഷേപകരുമായും വിവിധ ലീഡർമാരുമായും അടുത്തിടപഴകാനും സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് അവസരം ലഭിക്കും- ഗീതിക പറഞ്ഞു

സ്റ്റാർട്ടപ്പ് ഇന്ത്യ, ഹവാസ് മീഡിയ നെറ്റ്‌വർക്ക് ഇന്ത്യ, പീക്ക് എക്‌സ്‌വി, മൈക്രോസോഫ്റ്റ്, വാക്കോ ബൈനറി സെമാന്റിക്‌സ്, എസ്എപി, എഡബ്ല്യുഎസ്, ലുഫ്താൻസ, സിആർഇഡി, എസ്ടിപിഐ, ഒഡീഷ സ്റ്റേറ്റ് ഗവൺമെന്റ് എന്നിവർ  കോൺഫറൻസിന് പിന്തുണ നൽകുന്നുണ്ട്.

Tie Delhi-NCR

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ടിഐ നെറ്റ്വർക്കിലെ എറ്റവും സജീവമായ ചാപ്റ്ററുകളിൽ ഒന്നാണ് ഡൽഹി എൻസിആറിലേത്. സംരംഭകർക്കായി അനുകൂല സാഹചര്യം ഒരുക്കുന്നതിൽ ടി ഐ ഡൽഹി എൻസിആർ വലിയ പങ്ക് വഹിക്കുന്നുണ്ട്. വർക്ക് ഷോപ്പുകളും, മെൻറർ സപ്പോർട്ടുകളും, വിവിധ പരിപാടികളും സംരംഭകർക്ക് വളരെ അധികം ഉപകാരപ്രദമാണ്. ടൈകോൺ, സ്റ്റാർട്ടപ്പ് എക്സ്പോ, ടൈ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും വിവിധ മേഖലയിലെ ഗ്രൂപ്പുകളുമായി ഒത്ത് ചേർന്ന് ടൈ സംഘടിപ്പിച്ച മറ്റ് പരിപാടികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News