Oppo Reno 8 5G : ഒപ്പോ റെനോ 8 5ജി ഇനി മുതൽ ആമസോണിൽ; കിടിലം ഫീച്ചറുകളും ക്യാമറയും

Oppo Reno 8 5G Sale on Amazon : ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 29,999 രൂപയിലാണ്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ 80 വാട്ട്സ് സൂപ്പർവിഒഒസി ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 12:20 PM IST
  • ആകെ 2 ഫോണുകളാണ് ഒപ്പോ റെനോ 8 സീരീസിൽ എത്തുന്നത്. ഒപ്പോ റെനോ 8 5ജിയും, ഒപ്പോ റെനോ 8 പ്രൊ 5ജിയും.
  • ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 29,999 രൂപയിലാണ്.
  • ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ 80 വാട്ട്സ് സൂപ്പർവിഒഒസി ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്.
  • ഒപ്പോ റെനോ 7 ഫോണുകളുടെ പിൻഗാമികളായി ആണ് ഒപ്പോ റെനോ 8 ഫോൺ സീരീസ് എത്തുന്നത്.
Oppo Reno 8 5G : ഒപ്പോ റെനോ 8 5ജി ഇനി മുതൽ ആമസോണിൽ; കിടിലം ഫീച്ചറുകളും ക്യാമറയും

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ റെനോ 8 ഇന്ന്, ജൂലൈ 22 അർദ്ധരാത്രി മുതൽ ആമസോണിൽ എത്തും. ഇപ്പോൾ ആമസോണിന്റെ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമാണ് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കുക.  നാളെ ജൂലൈ 23 അർദ്ധരാതി മുതൽ ഫോണുകൾ എല്ലാവര്ക്കും ലഭ്യമാകും. ആകെ 2 ഫോണുകളാണ് ഒപ്പോ റെനോ 8 സീരീസിൽ എത്തുന്നത്. ഒപ്പോ റെനോ 8 5ജിയും, ഒപ്പോ റെനോ 8 പ്രൊ 5ജിയും. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 29,999 രൂപയിലാണ്. ഫോണിന്റെ പ്രധാന ആകർഷണം
 അതിന്റെ 80 വാട്ട്സ് സൂപ്പർവിഒഒസി ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. ഒപ്പോ റെനോ 7 ഫോണുകളുടെ പിൻഗാമികളായി ആണ് ഒപ്പോ റെനോ 8 ഫോൺ സീരീസ് എത്തുന്നത്. എന്നാൽ ഒപ്പോ റെനോ 7 സീരീസിൽ നിന്ന് നിരവധി അപ്ഗ്രേഡുകൾ ഒപ്പോ റെനോ 8 സീരീസിന് നൽകിയിട്ടുണ്ട്.  ജൂലൈ 18 ന് വൈകിട്ട് 6 മണിക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണുകൾ മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.  ആമസോണിൽ നിന്നല്ലാതെ മറ്റ് സ്റ്റോറുകളിൽ നിന്ന് ഫോൺ നിലവിൽ ലഭ്യമല്ല. 

 ഒപ്പോ റെനോ 8 ഫോണുകൾ  2 സ്റ്റോറേജ് വേരിയന്റുകളിൽ ആണ് എത്തിയിരിക്കുന്നത്. ഒപ്പോ റെനോ 8 ഫോണുകൾ  8 ജിബി റാം 128 ജിബി സ്റ്റോറേജ്,   12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.  ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ആകെ ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ് എത്തിയത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ ഫോൺ ലഭ്യമാണ്. ഒപ്പോ റെനോ 8 ഫോണുകളുടെ  8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 29,999. ആകെ   ആകെ 2 കളർ വേരിയന്റുകയിലാണ് ഫോൺ ലഭ്യമാക്കുന്നത്. ഷിമറിംഗ് ഗോൾഡ്, ഷിമറിംഗ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.  ഐസിഐസിഐ , എസ്ബിഐ , കൊട്ടക് , ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം വരെ (3,000 രൂപ) ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ , എസ്ബിഐ , കൊട്ടക് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് നടത്തുന്ന നോൺ - ഇഎംഐ ഇടപാടുകൾക്ക് 1,200 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ALSO READ: Oppo Reno8 Series : പുത്തൻ ഫീച്ചറുകളും ആകർഷണീയമായ ലുക്കും; ഒപ്പോ റെനോ 8, ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

90Hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.43-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ് ആണ്.  ഫോണിന്റെ ബാറ്ററി 4500 mAh ആണ്. 4K അൾട്രാ നൈറ്റ് വീഡിയോ ക്യാപ്‌ചറിംഗ് സവിശേഷതയോട് കൂടിയ സോണി IMX766, Sony IMX709 ക്യാമറ സെൻസറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സോണി IMX766 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, സോണി IMX355 സെൻസറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News