Second Hand Phone Buying Tips: പഴയ ഫോൺ വാങ്ങാൻ പോവുന്നവരാണോ? ഇതൊക്കെ മനസ്സിലുണ്ടാവണം

മിക്ക വ്യാജ സ്മാർട്ട്ഫോണുകളിലും ഫോണിൻറെ നിർമ്മാണ വിശദാംശങ്ങൾ ഉണ്ടാവില്ല. കൂടാതെ, പല വ്യാജ നിർമ്മാണ വിശദാംശങ്ങൾ നൽകാറുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 04:11 PM IST
  • സ്‌മാർട്ട്‌ഫോൺ ഓൺലൈനായോ ഫിസിക്കൽ ഷോപ്പിൽ നിന്നോ വാങ്ങുകയാണെങ്കിൽ കൃത്യമായി പരിശോധന നടത്തണം
  • വ്യാജ സ്‌മാർട്ട്‌ഫോണുകൾക്ക് ഒരു സർട്ടിഫൈഡ് ഓപ്പറേറ്റിംഗ് സിസ്റ്റമോ വേരിയന്റ് IMEI നമ്പറോ ഉണ്ടാവില്ല
  • ഫോൺ വാങ്ങുന്നതിന് മുമ്പ് ഫോണിന്റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കണം
Second Hand Phone Buying Tips: പഴയ ഫോൺ വാങ്ങാൻ പോവുന്നവരാണോ? ഇതൊക്കെ മനസ്സിലുണ്ടാവണം

നിങ്ങൾ പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുകയോ ഫോൺ വിലകുറച്ച് വാങ്ങാൻ പദ്ധതിയിടുകയോ ചെയ്‌താൽ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം വിപണിയിൽ നിരവധി വ്യാജ സ്മാർട്ട്ഫോണുകൾ ഉണ്ട്, അവ കാഴ്ചയിൽ ഒറിജിനാലായി തോന്നും, എന്നാൽ ആ  ഫോണുകളിൽ ഹാർഡ്വെയർ മുതൽ സോഫ്റ്റ്വെയർ വരെ എല്ലാം വ്യാജമാണ്. വ്യാജ സ്മാർട്ട്ഫോണുകൾ എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.

മിക്ക വ്യാജ സ്മാർട്ട്ഫോണുകളിലും ഫോണിൻറെ നിർമ്മാണ വിശദാംശങ്ങൾ ഉണ്ടാവില്ല. കൂടാതെ, പല വ്യാജ നിർമ്മാണ വിശദാംശങ്ങൾ നൽകാറുണ്ട്. അത് കൊണ്ട് ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ്, നിങ്ങൾ ഫോണിന്റെ ഔദ്യോഗിക രേഖ പരിശോധിക്കണം. കൂടാതെ, ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആ വിശദാംശങ്ങൾ പൊരുത്തപ്പെടുത്തണം.

സ്‌പെസിഫിക്കേഷൻ

ഫോൺ വാങ്ങുന്നതിന് മുമ്പ് ആ സ്‌മാർട്ട്‌ഫോണിന്റെ സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കണം. പ്രോസസർ, റാം, സ്റ്റോറേജ്, ക്യാമറ, മറ്റ് സാങ്കേതികവിദ്യ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കണം. നിർമ്മാതാവിന്റെ വെബ്‌സൈറ്റിലോ മറ്റ് ഔദ്യോഗിക സോഴ്സിലോ നിങ്ങൾ ഈ സ്പെസിഫിക്കേഷനുകൾ ക്രോസ്-ചെക്ക് ചെയ്യണം.

ഓപ്പറേറ്റിംഗ് സിസ്റ്റം

ഒരു യഥാർത്ഥ സ്മാർട്ട്‌ഫോണിൽ, നിങ്ങൾക്ക് യഥാർത്ഥ Android, iOS പതിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഉണ്ടാവുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ സെറ്റിങ്ങ്സ്സിൽ പോയി നിങ്ങൾക്ക് ഇത് പരിശോധിക്കാം. വ്യാജ സ്‌മാർട്ട്‌ഫോണുകൾക്ക് ഒരു സർട്ടിഫൈഡ് ഓപ്പറേറ്റിംഗ് സിസ്റ്റമോ വേരിയന്റ് IMEI നമ്പറോ ഉണ്ടാവില്ല.

ഷോപ്പിംഗ്

നിങ്ങൾ സ്‌മാർട്ട്‌ഫോൺ ഓൺലൈനായോ ഫിസിക്കൽ ഷോപ്പിൽ നിന്നോ വാങ്ങുകയാണെങ്കിൽ കൃത്യമായി പരിശോധന നടത്തണം. വിൽപ്പനക്കാരൻ, വെബ്സൈറ്റ്, സ്റ്റോറിന്റെ അവലോകനങ്ങൾ, ഉപഭോക്തൃ സേവനം, അവയുടെ ലഭ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ പരിശോധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News