Jio Chep Plans: കുറഞ്ഞ പ്ലാനുകൾ, കൂടുതൽ നേട്ടം ജിയോ നിങ്ങളെ ഞെട്ടിച്ചേക്കും

ജിയോയുടെ 399 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് റീ ചാർജ്ജിനൊപ്പം 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക്  ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 11:04 AM IST
  • 399 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് റീ ചാർജ്ജിനൊപ്പം 28 ദിവസത്തെ വാലിഡിറ്റി
  • പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും
  • 219 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 14 ദിവസമാണ് വാലിഡിറ്റി ലഭിക്കുക
Jio Chep Plans: കുറഞ്ഞ പ്ലാനുകൾ, കൂടുതൽ നേട്ടം ജിയോ നിങ്ങളെ ഞെട്ടിച്ചേക്കും

കുറഞ്ഞ തുകയുടെ പ്ലാനുകൾക്ക് എപ്പോഴും ജിയോ തന്നെയാണ് മുൻപിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ കൂടി ആകുമ്പോൾ അതിന് ആരാധകരും നിരവധി. ഇത്തരത്തിൽ കൂടുതൽ മൊബൈൽ ഡാറ്റ ദിവസേന  വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 2 പ്ലാനുകളുണ്ട്. അവയെ കുറിച്ച് പരിശോധിക്കാം കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെയുള്ളത്. 399 രൂപയുടെയും 219 രൂപയുടെയും പ്ലാനിനെ പറ്റിയാണ് പരിശോധിക്കുന്നത്

ജിയോ 399 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ജിയോയുടെ 399 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് റീ ചാർജ്ജിനൊപ്പം 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക്  ലഭിക്കും. കുറഞ്ഞത് 28 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ആകെ 84 ജിബി ഡാറ്റയാണ് ലഭിക്കുക. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളുടെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും.

ജിയോയുടെ 219 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

 ജിയോയുടെ 219 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 14 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയും ജിയോയുടെ ഈ പ്ലാനിൽ ലഭിക്കും. അതായത് 14 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ആകെ 42 ജിബി ഡാറ്റ ലഭിക്കും. ഒപ്പം എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളുകൾ സൗജന്യമായി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News