X Bans Accounts: നയ ലംഘനം, ഇന്ത്യയിൽ മാത്രം 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് എക്സ്

നയ ലംഘനം നടത്തിയ കാരണങ്ങളാല്‍ ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് ഇലോൺ മസ്‌കിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്. ഡിസംബർ 26 മുതൽ ജനുവരി 25 വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ ആകെ 2,33,160 അക്കൗണ്ടുകൾ നിരോധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 03:51 PM IST
  • കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതമില്ലാതെ നഗ്നത പങ്കുവെച്ചതുമാണ് ഈ നിരോധനങ്ങൾക്ക് കാരണം.
X Bans Accounts: നയ ലംഘനം, ഇന്ത്യയിൽ മാത്രം 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് എക്സ്

X Bans Accounts: നയ ലംഘനം നടത്തിയ കാരണങ്ങളാല്‍ ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് ഇലോൺ മസ്‌കിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്. ഡിസംബർ 26 മുതൽ ജനുവരി 25 വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ ആകെ 2,33,160 അക്കൗണ്ടുകൾ നിരോധിച്ചു. 

Also Read: Alexei Navalny Death: അലക്‌സി നവല്‍നിയുടെ മരണത്തിന് വ്‌ളാഡിമിർ പുടിന്‍ ഉത്തരവാദിയെന്ന് ജോ ബൈഡൻ  
   
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതമില്ലാതെ നഗ്നത പങ്കുവെച്ചതുമാണ് ഈ നിരോധനങ്ങൾക്ക് കാരണം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതുമൂലം നിരോധനം ഏര്‍പ്പെടുത്തിയ  1,945 അക്കൗണ്ടുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.   

Also Read:  Paytm Partners With Axis Bank: പേടിഎം ചെയ്തോളൂ...!! ബാങ്കിംഗ് സേവനങ്ങള്‍ക്കായി ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്ത് പേടിഎം 
 
റിപ്പോര്‍ട്ട് അനുസരിച്ച് 2,33,160 അക്കൗണ്ടുകൾ ആണ് ഇന്ത്യയില്‍ നിരോധിച്ചത്.  2021 ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചുള്ള  പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, പരാതി പരിഹാര സംവിധാനങ്ങൾ  ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 2,525 പരാതികൾ ലഭിച്ചതായി X കോർപ്പറേഷൻ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.   

കൂടാതെ, അക്കൗണ്ട് സസ്‌പെൻഷനുമായി ബന്ധപ്പെട്ട 40 പരാതികൾ എക്‌സ് പരിഗണിച്ചു.  "സാഹചര്യത്തിന്‍റെ പ്രത്യേകതകൾ അവലോകനം ചെയ്തതിന് ശേഷം ഞങ്ങൾ ഈ അക്കൗണ്ട് സസ്പെൻഷനുകളിൽ 9 എണ്ണം അസാധുവാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ട ബാക്കിയുള്ള അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്,' കമ്പനി പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ള മിക്ക പരാതികളും സെൻസിറ്റീവ് ഉള്ളടക്കം , വിദ്വേഷകരമായ പെരുമാറ്റം എന്നിവ സംബന്ധിച്ചുള്ളതാണ്. നവംബർ 26 നും ഡിസംബർ 25 നും ഇടയിൽ, X ഇന്ത്യയിൽ 2,27,600 അക്കൗണ്ടുകൾ നിരോധിച്ചു. രാജ്യത്ത് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ  2,032 അക്കൗണ്ടുകൾ  മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം എടുത്തുകളഞ്ഞു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News