ജാഗ്വാർ സ്പോർട്സ് കാറുകൾ നിർമ്മിച്ച് 75 വർഷം തികയുകയാണ്. ജാഗ്വാർ കമ്പനി സ്പോർട്സ് കാറുകളുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് എന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ സിഇഒ തിയറി ബൊല്ലോറെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷമാക്കാന്‍ ഈ വർഷം അവസാനം എഫ്-ടൈപ്പിന്റെ ഒരു പ്രത്യേക ട്രിം അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. പുതിയ സ്പോർട്സ് കാർ ജാഗ്വർ ബ്രാൻഡിൽ നിന്നുള്ള അവസാന ഇന്ധന സ്പോർട്സ് കാറായിരിക്കുമെന്നാണ് സൂചന. ജാഗ്വർ ആഡംബര ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.