ഭീകരാക്രമണവും വെടിവെപ്പും; ഓസ്ട്രിയയിൽ ആക്രമി ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു

കഫെകളിലും റസ്റ്റോറൻറുകളിലും എത്തിയ ആളുകൾക്ക് നേരെ തോക്കുമായി എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു.

Last Updated : Nov 3, 2020, 08:58 AM IST
  • ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പോലീസുകാരൻ ഉൾപ്പടെ പതിനഞ്ച് പേർക്ക് പരിക്കേറ്റു.
 ഭീകരാക്രമണവും വെടിവെപ്പും; ഓസ്ട്രിയയിൽ ആക്രമി  ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു

വിയന്ന: ഓസ്ട്രിയ(Austria)യിൽ നടന്ന ഭീകരാക്രമണത്തിലും വെടിവെപ്പിലുമായി മൂന്നു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ വിയന്നയിലെ ആറിടങ്ങളിലായാണ് ആക്രമണമുണ്ടായത്. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടർന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ക്ഡൗണിന് തൊട്ടു മുൻപാണ് ആക്രമണം.

കഫെകളിലും റസ്റ്റോറൻറുകളിലും എത്തിയ ആളുകൾക്ക് നേരെ തോക്കുമായി എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പോലീസുകാരൻ ഉൾപ്പടെ പതിനഞ്ച് പേർക്ക് പരിക്കേറ്റു.  എന്നാൽ, അക്രമികളുടെ ലക്ഷ്യമെന്തായിരുന്നു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ALSO READ | ന്യുസിലാൻഡിന്റെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണൻ

മറ്റ്  ആക്രമികൾക്കായുള്ള  തിരച്ചിൽ തുടരുകയാണ്. നഗരത്തിലെ സജീവമായ തെരുവുകളിൽ രാത്രി എട്ടു മണിക്ക് ശേഷം പല തവണ വെടിവെപ്പ് നടന്നിട്ടുണ്ട്. തോക്കുമായി ആക്രമികൾ തെരുവിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ അധികൃതർ സ്ഥിരീകടിച്ചിട്ടില്ല 

Trending News