ജയില്‍ ചാടിയ കുറ്റവാളി ലിഫ്റ്റ് ചോദിച്ചത് പൊലീസുകാരനോട്!!

കൈ വേദനിക്കുന്നെന്നു പറഞ്ഞാണ് ലെവിസ് പൊലീസുകാരക്കൊണ്ട് വിലങ്ങ് അഴിപ്പിച്ചത്. 

Last Updated : Dec 23, 2018, 05:42 PM IST
 ജയില്‍ ചാടിയ കുറ്റവാളി ലിഫ്റ്റ് ചോദിച്ചത് പൊലീസുകാരനോട്!!

വാഷി൦ഗ്ടണ്‍: അലന്‍ ലെവിസ് എന്ന കുറ്റവാളിയുടെ ജയില്‍ചാട്ടത്തിന്‍റെ ആന്‍റി ക്ലൈമാക്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.  
യുഎസിലെ കെന്‍റക്കിയിലാണ് സംഭവം.

രക്ഷപ്പെട്ടോടിയ ലെവിസ്  ഹൈവേയില്‍ ലിഫ്റ്റ് ചോദിച്ചത് ഒരു പൊലീസുകാരനോടായിരുന്നു. ജയിലില്‍നിന്നു യാത്ര ചെയ്യുന്നതിനിടെ മുറുക്കം കാരണം കൈ വേദനിക്കുന്നെന്നു പറഞ്ഞാണ് ലെവിസ് പൊലീസുകാരക്കൊണ്ട് വിലങ്ങ് അഴിപ്പിച്ചത്. 

വിലങ്ങ് അഴിച്ചതും വാഹനത്തില്‍നിന്നു പുറത്തുചാടിയ ലേവിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഹൈവേയിലെത്തി വാഹനങ്ങള്‍ക്കു ലിഫ്റ്റ് ചോദിച്ച ജയില്‍പുള്ളിക്കു മുന്‍പില്‍ മോര്‍ഹെഡ് സര്‍വകലാശാലയിലെ ക്യാംപസ് പൊലീസ് ഓഫിസറാണ് കാര്‍ നിര്‍ത്തിയത്. 

സ്വകാര്യ വാഹനത്തിലെത്തിയ പൊലീസുകാരനെ തിരിച്ചറിയാ‍ന്‍ ലെവിസിനു കഴിയാതിരുന്നതോടെയാണ് കഥ ട്രാജഡിയായി മാറിയത്. കാറിനുള്ളില്‍ പ്രവേശിച്ച ലെവിസിന്‍റെ ഒരു കൈയില്‍ വിലങ്ങ് കണ്ടെതോടെ പൊലീസുകാരന്‍ വാഹനം നേരെ സ്റ്റേഷനിലേക്കു വിടുകയായിരുന്നു.

 

Trending News