Lock down ലംഘിച്ച് ഇവാൻകയും ഭർത്താവും...

വാഷിംഗ്ടണിലെ തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് ഇരുവരും യാത്രപോയത്. 

Last Updated : Apr 17, 2020, 03:13 PM IST
Lock down ലംഘിച്ച് ഇവാൻകയും ഭർത്താവും...

വാഷിംഗ്ടൺ: വുഹാനിലെ കൊറോണ  അമേരിക്കയേയും പിടിവിടാതിരിക്കുന്ന പശ്ചാത്തലത്തിൽ lock down ലംഘിച്ച് യാത്ര ചെയ്തിരിക്കുകയാണ് ഇവാൻകയും ഭർത്താവും. 

ഇവാൻകയും ഭർത്താവ് ജരേഡ് കുഷ്‌നറുമാണ് lock down നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. പെസഹാ ആചാരിക്കുന്നതിന് വേണ്ടിയാണ് ഇവർ  lock down ലംഘിച്ച് പുറത്തുപോയത്. 

ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.  വാഷിംഗ്ടണിലെ തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് ഇരുവരും യാത്രപോയത്.

Also read: വുഹാനിലെ മരണനിരക്കിന്റെ പുതുക്കിയ കണക്കുമായി ചൈന

ഇവർ lock down നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന വാർത്ത  ന്യുയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്.  എന്നാൽ ഇവർ പങ്കെടുത്ത ചടങ്ങിൽ പുറത്തുനിന്നുള്ള ആരും പങ്കെടുത്തില്ലയെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന വിവരം. 

കൂടാതെ സ്വന്തം വീട്ടിനുള്ളില്‍ കഴിയുന്നതിന് തുല്യമാണ് ഇരുവരും ബെഡ്മിന്‍സ്റ്ററില്‍ തങ്ങിയതെന്നും വാഷിംഗ്ടണില്‍ നിന്ന് ഇവിടെ വരെയുള്ള യാത്ര വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രപോലെ കണ്ടാല്‍ മതിയെന്നും വൈറ്റ്  ഹൗസ് വ്യക്തമാക്കി. 

Also read: സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരം; റിവേഴ്സ് റിപ്പോ .25 % കുറച്ചു 

lock down നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യകാര്യങ്ങൾക്ക് പോലും ജനങ്ങളോട് വീടിന് പുറത്തിരങ്ങരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.  ഈ സമയത്താണ് ഇവാൻകയും ഭർത്താവും പുറത്തിറങ്ങിയിരിക്കുന്നത്. 

Trending News