ഫാഷന് പുതിയ മാനങ്ങള്‍ നല്‍കി താരമായിരിക്കുകയാണ് ലിയോ മണ്ടേലയെന്ന പതിനാറുകാരന്‍.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ മാത്രം പ്രശസ്തി ആര്‍ജിച്ച ലിയോയ്ക്ക് എഴുപതിനായിരത്തോളം ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.
നാര്‍വിക്ക്ഷെയര്‍ നിവാസിയായ ലിയോ പകര്‍ത്തുന്ന ചിത്രങ്ങളില്‍ പലതും സ്ട്രീറ്റ് വെയേഴ്സ് ധരിച്ച് നില്‍കുന്നവയാണ്. സ്ട്രീറ്റ് ഫാഷന്‍ രംഗത്ത് പേരെടുത്തു കഴിഞ്ഞിരിക്കുന്ന ഈ പതിനാറുകാരന്‍ സ്ട്രീറ്റ് വെയേഴ്സിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സ്വയം ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് പതിവ്.
ഫാഷന്‍ ഇന്‍ഫ്ലുവന്‍സറെന്ന നിലയിലാണ് ലോകത്താകെമാനം യാത്ര ചെയ്യുന്ന താരം കൂടിയാണ് ലിയോ. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള മാര്‍ഗമാണ് ഫാഷന്‍ എന്നാണ് ലിയോ പറയുന്നത്.
ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഫാഷന്‍ പ്രസിദ്ധീകരണങ്ങളില്‍ ലിയോ മോഡലായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തമായ നിരവധി ഫാഷന്‍ ഷോകളിലും താരം ഇതിനോടകം സാന്നിധ്യമറിയിച്ച് കഴിഞ്ഞു.