റഷ്യന്‍ ജനങ്ങള്‍ക്കിടെ പ്രീതിയാര്‍ജ്ജിച്ച് 2017ല്‍ പുറത്തിറങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം ബാഹുബലി 2: ദി കൺക്ലൂഷൻ.
റഷ്യൻ എംബസിയുടെ സ്ഥിരീകരിച്ച ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത ചിത്രം റഷ്യന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
"റഷ്യയിൽ ജനപ്രീതി നേടി ഇന്ത്യൻ സിനിമ. റഷ്യൻ ടിവി ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നതെന്ന് എന്താണെന്ന് നോക്കൂ: റഷ്യൻ വോയ്‌സ്‌ഓവറില്‍ ബാഹുബലി!" - റിപ്പബ്ലിക് ഓഫ് ഇന്ത്യയിലെ റഷ്യൻ ഫെഡറേഷന്റെ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @RusEmbIndia ട്വീറ്റ് ചെയ്തു.
Indian cinema gains popularity in Russia. Look what Russian TV is broadcasting right now: the Baahubali with Russian voiceover! pic.twitter.com/VrIgwVIl3b
— Russia in India (@RusEmbIndia) May 28, 2020
ചപ്പലുകളുമായി ലൈംഗീകബന്ധം! യുവാവ് മോഷ്ടിച്ചത് 100 ജോഡിയിലധികം ഫ്ലിപ് ഫ്ലോപ്സ്!!
ചിത്രത്തിന്‍റെ ഡബ്ബ് ചെയ്ത ക്ലിപ്പിനൊപ്പമാണ് @RusEmbIndia ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ഈ വാര്‍ത്തയറിഞ്ഞ് വളരെയധികം സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ചിത്രത്തിന്‍റെ റഷ്യന്‍ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
സൂപ്പര്‍ ഡ്യൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ബാഹുബലി ഏറ്റെടുത്ത റഷ്യന്‍ ആരധാകരോട് നന്ദിയറിയിച്ച് നിരവധി പേരാണ് കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്. പ്രഭാസ്, അനുഷ്ക, തമന്ന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി തയാറാക്കിയ ബാഹുബലി രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങിയത്.
Aww!! ലോക്ക്ഡൌണിനു ശേഷം ആദ്യമായി McDonald's കിട്ടിയ ഓട്ടിസ്റ്റിക് കുട്ടിയുടെ വീഡിയോ വൈറല്‍!!
2017ൽ പുറത്തിറങ്ങിയ "ബാഹുബലി 2" 1810 കോടി രൂപയാണ് ബ്ലോക്ക്ബസ്റ്ററില്‍ നേടിയത്. 2015ൽ പുറത്തിറങ്ങിയ ആദ്യഭാഗം "ബാഹുബലി: ദി ബിഗിനിംഗ്" 685 കോടി രൂപയാണ് ബ്ലോക്ക്ബസ്റ്ററില്‍ നേടിയത്. റാണ ദഗ്ഗുബതി, രമ്യ കൃഷ്ണൻ, നാസര്‍, സത്യരാജ്, രോഹിണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.