വെയ്ല്‍സ്: രണ്ട് വയസുകാരിയ്ക്ക് മരിക്കും മുന്‍പ് അയല്‍വാസി ഒരുക്കി വെച്ചത് 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍. രണ്ട് വയസുകാരിയായ കാഡിനിനാണ് മരിച്ചുപോയ കെന്‍ 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ കരുതി വെച്ചത്.
കാഡിന്‍റെ പിതാവായ ഒവനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. കെന്നിന്‍റെ മകള്‍ ഒരു ദിവസം വലിയ പ്ലാസ്റ്റിക് സഞ്ചിയുമായി തന്‍റെ മുന്നിലേക്ക് എത്തുകയായിരുന്നു എന്നാണ് ഒവന്‍ പറയുന്നത്.
ഒവന്‍ ആദ്യം കരുതിയത് സഞ്ചിയിലെ ചപ്പുചവറുകള്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തന്‍റെ സഹായം തേടി എത്തിയതാവാമെന്നാണ്. എന്നാല്‍, അത് തുറന്ന ഒവനും വീട്ടുകാരും ഞെട്ടി.
Our elderly neighbour passed away recently. His daughter popped round a few moments ago clutching a large plastic sack. In the sack were all the Christmas presents he’d bought for *our* daughter for the next thirteen years. pic.twitter.com/6CjiZ99Cor
— Owen Williams (@OwsWills) December 17, 2018
അതിനുള്ളില്‍ രണ്ടു വയസുകാരിയായ കാഡിന് 14 വര്‍ഷത്തേക്ക് കരുതിവെച്ച ക്രിസ്മസ് സമ്മാനങ്ങളായിരുന്നു. ഒക്ടോബറിലായിരുന്നു കെന്നിന്‍റെ മരണം.
കുഞ്ഞ് കെഡിയുടെ മുത്തച്ഛന്‍റെ സ്ഥാനത്തായിരുന്നു കെന്‍. മൂന്നു വര്‍ഷം മുമ്പാണ് കെന്നിന്‍റെ അയല്‍പക്കത്ത് ഒവനും കുടുംബവും താമസത്തിനെത്തുന്നത്.
അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഒവന് കെഡി ജനിക്കുന്നത്. അന്ന് മുതല്‍ കെന്നിന് ചെറുമകളെ പോലെയാണ് കെഡി. സമ്മാനക്കൂമ്പാരം കണ്ട് താന്‍ കുറച്ചു സമയത്തേക്ക് സ്തബ്ദനായിപ്പോയി എന്ന് ഒവന്‍ പറയുന്നു.
പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനശേഖരം അടുത്ത പതിനാലു വര്‍ഷത്തേക്ക് സൂക്ഷിക്കണോയെന്നാണ് ഒവന്‍റെ സംശയം. കാരണം സമ്മാനങ്ങള്‍ മുഴുവന്‍ ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ളതാണ്. ഇപ്പോള്‍ തന്നെ അതൊക്കെ മകള്‍ക്ക് നല്‍കാമെന്നാണ് ഒവന്‍ കരുതുന്നത്.