കാഠ്മണ്ഡു:നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്,പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട ഭരണ കക്ഷിയിലെ മുതിര്‍ന്ന
നേതാക്കള്‍ ആ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
അതേസമയം പ്രധാനമന്ത്രി കെപി ശര്‍മ ഒലിയാകട്ടെ താന്‍ രാജിവെയ്ക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു,ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്
പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നത് തര്‍ക്കങ്ങളെ തുടര്‍ന്ന് നീട്ടി വെയ്ക്കുകയും ചെയ്തു.
അതേസമയം പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപെടുന്ന പാര്‍ട്ടി കോ ചെയര്‍മാന്‍ പികെ ധഹലുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
പരസ്പ്പര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമം,എന്നാല്‍ ഈ പരസ്പ്പര ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ഇല്ലെന്നാണ് വിവരം.
പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയാകാം എന്നാല്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്ല എന്ന അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം.
അതേസമയം പരസ്പര ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച ശേഷം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നതിനാണ് നീക്കം.
എന്തായാലും ധഹലും പ്രധാനമന്ത്രി ഒലിയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മുല ചര്‍ച്ചകളിലൂടെ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ എത്രമാത്രം വിജയം കാണുമെന്ന് ഉറപ്പില്ല,
Also Read:നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;ഭരണ കക്ഷിയുടെ നേതൃയോഗം വീണ്ടും മാറ്റി!
എന്തായാലും പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാണ് നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നീക്കം നടത്തുന്നത്.
ചൈനയുടെ ഇടപെടല്‍ പാര്‍ട്ടിക്കുള്ളില്‍ വേണ്ടെന്ന അഭിപ്രായവും ചില മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടിണ്ട്.
എന്തായാലും ജൂലായ് 17 ന് ചേരുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇതോടെ നിര്‍ണ്ണായകമായിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ധഹലും മാധവ് കുമാര്‍ നേപ്പാളും ഉറച്ച് നിന്നാല്‍ പാര്‍ട്ടി പിളരുന്നതിനുള്ള സാധ്യതയുണ്ട്.