പ്രാവുകളിലെ കോടീശ്വരിയാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ലേലത്തില്‍ പിടിച്ചെടുത്ത ഈ പ്രാവ്.... ഇതിന്‍റെ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്...
പ്രാവുകളെ ഉപയോഗിച്ചുള്ള പറക്കല്‍ മത്സരം പല പ്രദേശങ്ങളിലും സാധാരണമാണ്. പ്രത്യേകതരം പ്രാവുകളെ പറക്കലിനായി പ്രത്യേകം പരിശീലിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പ്രാവുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്.
പറവ എന്ന പേരില്‍ പുറത്തിറങ്ങിയ മലയാളം സിനിമയില്‍ പ്രാവുകളെ ഉപയോഗിച്ചുള്ള മത്സരം നാം കണ്ടിരുന്നു. എന്നാല്‍ ആ പ്രാവുകള്‍ക്ക് എന്തുവില വരുമെന്ന് നാം ആലോചിട്ടില്ല. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പ്രാവിന്‍റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ദക്ഷിണ ആഫ്രിക്കന്‍ (South Africa) സ്വദേശിയായ ഒരാള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയ റേസിംഗ് പ്രാവിന്‍റെ വില 1.3 ദശലക്ഷം യൂറോയായിരുന്നു. അതായത് ഏകദേശം പതിനൊന്നര കോടി രൂപ...
ബെല്‍ജിയത്തിലെ പ്രശസ്ത പ്രാവ് വളര്‍ത്ത് കൂട്ടായ്മയായ "ഹോക് വാന്‍ ഡി വൗവര്" തങ്ങളുടെ കൈയിലുള്ള റേസിംഗ് പ്രാവുകളുടെ മുഴുവന്‍ ശേഖരവും വില്‍ക്കുകയാണ്. അച്ഛന് ഗാസ്റ്റണും, മകന് കേര്‍ട്ട് വാന്‍ ഡി വൗവറും ചേര്‍ന്നാണ് പ്രാവുകളെ ലേലത്തിന് വച്ചത്.
അവരുടെ ശേഖരത്തില്‍ ദേശീയതലത്തില്‍ കിരീടമണിഞ്ഞ നിരവധി പ്രാവുകളുണ്ട്. ഇതില്‍ ഏറ്റവും മിടുക്കി രണ്ട് വയസുള്ള റേസിംഗ് പ്രാവായ ന്യൂ കിമ്മാണ്. ഒരുപാട് മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള ഇവള് റേസിംഗ് ലോകത്തെ താരമാണ്. ഈ പ്രാവിനെയാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഒരു വ്യക്തി ഓണ്‍ലൈനില്‍ 11 കോടി 61 ലക്ഷ൦ രൂപയ്ക്ക് ലേലം വിളിച്ചിരിക്കുന്നത്!!
Also read: Mission Rojgar; 4 മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍...!!
പ്രാവിനെ വളര്‍ത്തുന്നവര്‍ ഒരുപാട് പേരുണ്ട്. ചിലരുടെ കയ്യില്‍ മുന്തിയ ഇനം പ്രാവുകളുടെ ശേഖരം തന്നെയുണ്ട്. എന്നാല്‍ ഇത്രയും വില കൊടുത്ത് ഒരാള്‍ പ്രാവിനെ വാങ്ങുമോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.