തുര്‍ക്കിയില്‍ മഞ്ഞിടിഞ്ഞ് 39 പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്.  ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   

Last Updated : Feb 7, 2020, 07:05 AM IST
  • രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്. ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുര്‍ക്കിയില്‍ മഞ്ഞിടിഞ്ഞ് 39 പേര്‍ മരിച്ചു

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരികയാണ്.  ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കവെയാണ് ഇന്നലെ വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. 

ഇന്നലെ ഉണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെയാണ് 39 പേര്‍ മരിച്ചത്.  ഇതില്‍ 29 രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നൂറോളം രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോള്‍ അപകടസ്ഥലത്തുള്ളതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Trending News