WION ഗ്ലോബല്‍ ഉച്ചകോടി: മാനവശേഷി തിരിച്ചറിഞ്ഞ് നാളെയുടെ നേതാക്കളെ വാര്‍ത്തെടുക്കൂ

ഏഷ്യന്‍രാജ്യങ്ങള്‍ തങ്ങളുടെ മാനവ വിഭവശേഷി തിരിച്ചറിഞ്ഞ് നാളെയുടെ നേതാക്കളെ വാര്‍ത്തെടുക്കണമെന്ന് ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ WION ഗ്ലോബല്‍ ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു.

Last Updated : Feb 20, 2019, 05:35 PM IST
WION ഗ്ലോബല്‍ ഉച്ചകോടി: മാനവശേഷി തിരിച്ചറിഞ്ഞ് നാളെയുടെ നേതാക്കളെ വാര്‍ത്തെടുക്കൂ

ദുബായ്: ഏഷ്യന്‍രാജ്യങ്ങള്‍ തങ്ങളുടെ മാനവ വിഭവശേഷി തിരിച്ചറിഞ്ഞ് നാളെയുടെ നേതാക്കളെ വാര്‍ത്തെടുക്കണമെന്ന് ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ WION ഗ്ലോബല്‍ ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു.

ലോകത്തെമ്പാടുമുള്ള നേതാക്കളുടെ വിചാരധാരകള്‍ ഒരുമിച്ച് ഒരേ വേദിയില്‍ എത്തിക്കുക, എന്ന ലക്ഷ്യത്തോടെ നടത്തുന്ന WION ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

ദക്ഷിണേഷ്യയ്ക്ക് ഇന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഉണ്ട്. കഴിവുകളുടെ ശരിയായ രീതിയിലുള്ള വിനിയോഗമാണ് ആവശ്യം. 

കഠിനാധ്വാന൦, മത്സരബുദ്ധി, സര്‍ഗ്ഗശക്തി എന്നിവ ഒത്തുചേരുമ്പോള്‍ ശക്തവും സുസ്ഥിരവുമായ ഒരു  സമ്പദ്വ്യവസ്ഥ സൃഷിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനവവിഭവശേഷിയുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെ മാത്രമേ ഇത് സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം, ഗ്ലോബല്‍ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പങ്കാളിയാവില്ല. ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കുചേരുവാന്‍ പാക്കിസ്ഥാന് നല്‍കിയ ക്ഷണം WION പിന്‍‌വലിച്ചിരുന്നു. 

 

 

Trending News