തൃശൂർ : പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂർ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാർഥികളാണ് ഇവർ. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിദ്യാർഥികളെ രക്ഷപ്പെടുത്താനായില്ല. തുടർന്ന് തൃശ്ശൂർ ഫയർ ഫോഴ്‌സിന്റെ സ്ക്യൂബ സംഘം എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. സെന്റ് തോമസ് കോളേജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ച മൂന്നുപേർ. ഒരാൾ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥിയുമാണ്. ഇവർ ഇന്ന് കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.
മറ്റൊരു കോളേജില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇവര്‍ മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒല്ലൂര്‍ പോലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സ്കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് നാല് പേരയും കണ്ടെത്തിയത്.
കരക്കു കയറ്റിയ നാല് പേര്‍ക്കും ഫയര്‍ഫോഴ്സ് സി.പി.ആര്‍ ഉള്‍പ്പടെ നല്‍കിയെങ്കിലും മരണപ്പെട്ടിരുന്നു. നാലു പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അപകത്തെതുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.