Drown death: വയനാട്ടിൽ പുഴയിൽ വീണ് കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കുട്ടി കളിക്കുന്നതിനിടെ സമീപത്തെ പുഴയില്‍ വീണതാണെന്നാണ് കരുതുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 02:55 PM IST
  • കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച വിരുന്നെത്തിയതായിരുന്നു ശിവപാര്‍വണ.
  • ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്.
  • ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
  • തുടർന്ന് പുഴയോരത്ത് കുട്ടിയുടെ കാല്പാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്.
Drown death: വയനാട്ടിൽ പുഴയിൽ വീണ് കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Wayanad: മീനങ്ങാടിയിൽ കാണാതായ 2 വയസുകാരിയുടെ മൃതദേഹം പുഴയിൽ (River) നിന്ന് കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് (Deadbody) കണ്ടെത്തിയത്. 

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച വിരുന്നെത്തിയതായിരുന്നു ശിവപാര്‍വണ. ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പുഴയോരത്ത് കുട്ടിയുടെ കാല്പാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയില്‍ വീണതാണെന്നാണ് കരുതുന്നത്. 

Also Read: School Re-Opening : നവംബർ ഒന്നിന് സ്കൂളുകളിൽ പ്രവേശനോത്സവം, ഒക്ടോബർ 27ന് എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ശനിയാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തിരച്ചില്‍ നടത്തിയത്.

Also Read: Mullaperiyar Dam| ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാർ,റിപ്പോർട്ട് സുപ്രീംകോടതിയിൽ

ശനിയാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് ഒന്നരകിലോമീറ്റര്‍ മാറിയാണ് അല്‍പം മുന്‍പ് മൃതദേഹം ലഭിച്ചത്. മൃതദേഹം കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News