Astro Tips For Sunday:ഹൈന്ദവ വിശ്വാസമനുസരിച്ച് ഞായറാഴ്ച ദിവസം സൂര്യദേവന് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം സൂര്യദേവന് സമര്‍പ്പിച്ച് പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിത്തിലെ എല്ലാ അനര്‍ത്ഥങ്ങള്‍ക്കും വിരാമമാകുമെന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് നമുക്ക് നേരിട്ട് ദർശിക്കാൻ കഴിയുന്ന ഒരു ദേവതയാണ് സൂര്യദേവന്‍. സൂര്യദേവന്‍റെ ദിവസമായ ഞായറാഴ്ച സൂര്യദേവനെ പ്രത്യേകം ആരാധിക്കുന്നതുവഴി ലക്ഷ്മി ദേവി പ്രസാദിക്കുകയും തദ്വാര നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സമ്പത്തിന്‍റെ കുറവ് അനുഭവപ്പെടുകയുമില്ല. ഇതേദിവസം ചെയ്യുന്ന ചില ഉപായങ്ങള്‍ നിങ്ങള്‍ക്ക് ആയുസ്സിന്‍റെയും സമ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രയോജനങ്ങള്‍ നല്‍കും.
ഞായറാഴ്ച ഏതൊക്കെ ഉപായങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പണവും ഐശ്വര്യവും ഉണ്ടാകുമെന്ന് അറിയാം.....
1. ശനിയാഴ്ചയാണ് പ്രധാനമായും ആല്‍മരത്തെ ആരാധിക്കുന്നതെങ്കിലും ഞായറാഴ്ച വൈകുന്നേരം, അതായത്, ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം ആല്‍മര ചുവട്ടില്‍ ചതുര്‍മുഖ വിളക്ക് കൊളുത്തുന്നത് വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൈവരുത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ കൃപ ഭക്തരിൽ എപ്പോഴും നിലനിൽക്കും.
2. ഞായറാഴ്ച വീട്ടിലെ എല്ലാ അംഗങ്ങളും പൂജ നടത്തിയ ശേഷം നെറ്റിയിൽ ചന്ദനം കൊണ്ടുള്ള തിലകം ചാർത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും.
3. ഞായറാഴ്ച ദിവസം ഗോതമ്പ് പൊടി കൊണ്ടുള്ള ചെറിയ ഗുളികകൾ ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണമായി നല്‍കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ഇപ്രകാരം ചെയ്യുന്നതിലൂടെ വീട്ടിൽ പണത്തിനും ഭക്ഷണത്തിനും ഒരു കുറവും ഉണ്ടാകില്ല.
4. ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഞായറാഴ്ച വൈകുന്നേരം വീടിന്‍റെ പ്രധാന വാതിലിന് ഇരുവശവും പശുവിൻ നെയ്യ് കൊണ്ട് വിളക്ക് കൊളുത്താം.
5. ഞായറാഴ്ചകളിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ ഗൗരിശങ്കരനെ പൂജിക്കുകയും രുദ്രാക്ഷം സമർപ്പിക്കുകയും വേണം.
6. ഞായറാഴ്ച വൈകുന്നേരം ഒരു ആലിലയില്‍ നിങ്ങളുടെ ആഗ്രഹം എഴുതി ഒഴുകുന്ന വെള്ളത്തിലൂടെ ഒഴുക്കി വിട്ടാല്‍ നിങ്ങളുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
7. ഏതെങ്കിലും ജോലിയിൽ നിങ്ങള്‍ക്ക് പരാജയം സംഭവിക്കുകയാണെങ്കിൽ, ഞായറാഴ്ച ഉറങ്ങുന്ന സമയത്ത് ഒരു ഗ്ലാസ് പശുവിൻ പാൽ നിങ്ങളുടെ തലയിണയുടെ സമീപത്ത് വയ്ക്കുക. രാവിലെ പൂജയ്ക്ക് ശേഷം ആ പാല്‍ കുടിയ്ക്കുക.
8. ഞായറാഴ്ച, പുതിയ മൂന്ന് ചൂലുകൾ വാങ്ങി പൂജാമുറിയില്‍ ലക്ഷ്മിദേവിയുടെ സമീപത്തായി വയ്ക്കുക. ശ്രദ്ധിക്കുക, ഈ സമയത്ത് ആരും നിങ്ങളെ കാണുകയോ എന്തെങ്കിലും ചോദിയ്ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി നിങ്ങളുടെ ജീവിതത്തില്‍ സവര്‍ഷിക്കും.
9. സൂര്യദേവന്‍റെയും ലക്ഷ്മിദേവിയുടേയും അനുഗ്രഹം ലഭിക്കാൻ, ഞായറാഴ്ചകളിൽ 'ആദിത്യ ഹൃദയ സ്തോത്രം' പാരായണം ചെയ്യണം. ഇപ്രകാരം ചെയ്യുന്നതിലൂടെ വീട്ടിൽ എല്ലായ്പ്പോഴും ഐശ്വര്യമുണ്ടാകും.
10. ഞായറാഴ്ച ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഉറുമ്പുകൾക്ക് പഞ്ചസാര നല്‍കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...