Astro Tips: വീടിന്റെ ഈ ദിശയിൽ ​ഗം​ഗാജലം സൂക്ഷിക്കൂ; കടങ്ങളും കഷ്ടപ്പാടുകളും തീരും, ഇനി സമ്പത്തിന്റെ നാളുകൾ

Ganga river water: ഗം​ഗാജലം വീട്ടിൽ സൂക്ഷിക്കുന്നത് ജോലിയിലെ പുരോഗതിക്കും നിഷേധാത്മകത ശക്തികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.ഒ

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 08:46 PM IST
  • ഒരു വ്യക്തിക്ക് ശത്രുദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ദിവസവും സൂര്യഭഗവാന് ജലം അർപ്പിക്കണം
  • ഇങ്ങനെ ചെയ്യുന്നതിലൂടെ ശത്രുദോഷം ഇല്ലാതാകുകയും വ്യക്തി ജീവിതത്തിൽ പുരോഗതി ഉണ്ടാകുകയും ചെയ്യും
Astro Tips: വീടിന്റെ ഈ ദിശയിൽ ​ഗം​ഗാജലം സൂക്ഷിക്കൂ; കടങ്ങളും കഷ്ടപ്പാടുകളും തീരും, ഇനി സമ്പത്തിന്റെ നാളുകൾ

ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന പ്രതിവിധികൾ വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ​ഗം​ഗാജലം വീട്ടിൽ സൂക്ഷിക്കുന്നത് ജോലിയിലെ പുരോഗതിക്കും നിഷേധാത്മകത ശക്തികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ​ഗം​ഗാജലം എങ്ങനെയാണ് വീട്ടിൽ സൂക്ഷിക്കേണ്ടതെന്നും ഇത് എങ്ങനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും നോക്കാം.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ: ജ്യോതിഷ പ്രകാരം, ഒരു വ്യക്തി ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ,  ഇതിന് പരിഹാരം കാണാൻ രാത്രി കിടക്കയുടെ അരികിൽ ഒരു ഗ്ലാസ് ജലം വയ്ക്കുക, രാവിലെ അത് കളയുക, ഇത് സമ്മർദ്ദം ഒഴിവാക്കും.

കണ്ണേറ് തട്ടുന്നത് പോകാൻ: ജ്യോതിഷ പ്രകാരം, ഒരു വ്യക്തിക്ക് കണ്ണേറ് തട്ടിയിട്ടുണ്ടെങ്കിൽ, ഒരു ചെമ്പ് പാത്രത്തിലെ വെള്ളം ആ വ്യക്തിയുടെ മേൽ ഏഴ് തവണ ഒഴിച്ച് ഒരു മരത്തിൻ്റെ വേരിൽ ഒഴിക്കുക. ഇങ്ങനെ ചെയ്താൽ കണ്ണേറ് തട്ടിയതിന്റെ ദോഷം ഇല്ലാതാകുമെന്നാണ് വിശ്വാസം.

 ALSO READ: പൂജയുമായി ബന്ധപ്പെട്ട ഈ വസ്തുക്കൾ സ്വപ്നത്തിൽ ദർശിച്ചോ? ശുഭ സൂചന

പണം ഉണ്ടാകുന്നതിന്: കടം നാൾക്കുനാൾ വർധിച്ചുവരികയാണെങ്കിൽ, പണം വന്നിട്ടും ചിലവുകൾ വർധിച്ച് കടം പെരുകുകയാണെങ്കിൽ വീടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ ഗംഗാജലം നിറച്ച ചെമ്പ് പാത്രം വയ്ക്കുക. ഇങ്ങനെ ചെയ്താൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ശത്രു ദോഷങ്ങൾ അകറ്റാൻ: ഒരു വ്യക്തിക്ക് ശത്രുദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ദിവസവും സൂര്യഭഗവാന് ജലം അർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശത്രുദോഷം ഇല്ലാതാകുകയും വ്യക്തി ജീവിതത്തിൽ പുരോഗതി ഉണ്ടാകുകയും ചെയ്യും.

ബന്ധങ്ങൾ മികച്ചതാക്കാൻ: ഒരു വ്യക്തി തൻ്റെ പങ്കാളിയുമായി വഴക്കിട്ടാൽ, അല്ലെങ്കിൽ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെങ്കിൽ അവൻ ഒരു ഗ്ലാസ് ബോട്ടിലിൽ മഴവെള്ളം നിറച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കണം, ഇത് ദാമ്പത്യപ്രശ്നങ്ങൾ തീരാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News