Secrets: ഈ 5 രാശിക്കാരെ വിശ്വസിക്കരുത്, രഹസ്യങ്ങൾ പങ്കുവയ്ക്കരുത്

Secrets: ജ്യോതിഷത്തിൽ 12 രാശികളെയാണ് പരാമർശിക്കുന്നത്. അതിൽ വളരെ ചഞ്ചല സ്വഭാവമുള്ള ചില രാശികളെ കുറിച്ച് നമുക്കറിയാം. ഇവർ ആരെങ്കിലും ഇവരോട് പങ്കുവെച്ച രഹസ്യങ്ങൾ മറ്റുള്ളവരോട് അധികം വൈകാതെതന്നെ പറയും.  

Written by - Ajitha Kumari | Last Updated : Nov 15, 2021, 10:17 AM IST
  • മേടം, മിഥുനം രാശിക്കാരുടെ സ്വഭാവം വളരെ ചഞ്ചലമാണ്.
  • കർക്കിടകം, തുലാം രാശിക്കാരുമായി നിങ്ങളുടെ രഹസ്യങ്ങൾ വിവേകപൂർവ്വം പങ്കിടുക
  • കാര്യങ്ങളിൽ നിന്നും രഹസ്യങ്ങൾ അറിയാനുള്ള കഴിവ് ധനു രാശിക്കാർക്കുണ്ട്
Secrets: ഈ 5 രാശിക്കാരെ വിശ്വസിക്കരുത്, രഹസ്യങ്ങൾ പങ്കുവയ്ക്കരുത്

Secrets: എല്ലാവർക്കും ഒരു രാശിയുണ്ട്. ഒരോ വ്യക്തിയുടേയും സ്വഭാവം, വ്യക്തിത്വം, പ്രവചനങ്ങൾ എന്നിവ വ്യത്യസ്തമാണ്.  അത് രാശിചക്രത്തിലൂടെ മാത്രമാണ് നമുക്ക് കണക്കാക്കാൻ കഴിയുന്നത്.  ഓരോ ഗ്രഹങ്ങൾക്കും അവരുടെ ദേവൻ/ദേവത  അടിസ്ഥാനത്തിൽ വ്യത്യസ്ത സ്വഭാവമായിരിക്കും.  

ഇന്ന് നമുക്ക് വളരെ ചഞ്ചല സ്വഭാവമുള്ള ചില രാശിക്കാരെക്കുറിച്ച് അറിയാം.  ഇത്തരക്കാർ ആരുടെയെങ്കിലും രഹസ്യം മറ്റുള്ളവരോട് പറയാൻ വൈകിക്കില്ല. നിങ്ങൾ ശ്രദ്ധിക്കേണ്ട ഇത്തരത്തിലുള്ള രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം..

Also Read: Horoscope November 15, 2021: തിങ്കളാഴ്ച നിങ്ങളുടെ ഭാഗ്യം തിളങ്ങും. കർക്കടകം, മകരം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും

മേടം (Aries)

മേടം രാശിക്കാർ ഉത്സാഹവും ഊർജ്ജവും നിറഞ്ഞവരാണ്. ഈ രാശിചക്രത്തിലെ ആളുകളുമായി നിങ്ങളുടെ രഹസ്യങ്ങൾ വിവേകപൂർവ്വം പങ്കിടുക. അവർ ആവേശഭരിതരാകാനും നിങ്ങളുടെ കാര്യങ്ങൾ മറ്റുള്ളവരോട് പറയാനും അധിക സമയം എടുക്കില്ല. അതുകൊണ്ടുതന്നെ മേട രാശിക്കാരോട് നിങ്ങളുടെ രഹസ്യം പറയുന്നതിന് മുമ്പ്  ആലോചിക്കുക. 

മിഥുനം (Gemini)

ജ്യോതിഷപ്രകാരം മിഥുന രാശിയിൽ ബുധന്റെ സ്വാധീനമുണ്ട്. ഈ രാശിക്കാർ വളരെ സൗഹാർദ്ദപരവും ഏത് തരത്തിലുള്ള പരിതസ്ഥിതിയിലും വേഗത്തിൽ ഒത്തുചേരുന്നവരുമാണ്. ഗോസിപ്പിനോട് ഇവർക്ക് പ്രത്യേക അടുപ്പമുണ്ട്. ഈ രാശിക്കാരോടും നിങ്ങളുടെ മനസിലെ കാര്യങ്ങൾ തുറന്നുപറയുന്നതിന്   മുൻപ് ഒന്ന് ചിന്തിക്കുക. അല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ രഹസ്യം നിമിഷങ്ങൾക്കകം പലരും അറിയും.  

Also Read: Vastu Tips For Married Life: ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള എല്ലാ വിള്ളലുകളും അകറ്റും ഈ തന്ത്രം

കർക്കിടകം (Cancer)

കർക്കടക രാശിക്കാർ വളരെ ചഞ്ചല സ്വഭാവമുള്ളവരാണ്. പലപ്പോഴും സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ അവർ മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്നു. പിന്നീട് അവരും അതിൽ ഖേദിക്കുന്നുവെങ്കിലും അപ്പോഴേക്കും സംഗതി വളരെ മുന്നോട്ടെത്തിയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ നിങ്ങളുടെ സുഹൃത്തുക്കളാണെങ്കിൽ അവരോട് നിങ്ങളുടെ മനസിലെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം  സംസാരിക്കുക.

തുലാം (Libra)

ശുക്രൻ ഗ്രഹത്തിന് തുലാം രാശിയിൽ കൂടുതൽ സ്വാധീനം ഉണ്ടെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ഈ രാശിക്കാർ സംഭാഷണത്തിൽ വളരെ സമർത്ഥരാണ്.  ഇവരുടെ സംസാരം കേട്ടാൽ മുന്നിൽ നിൽക്കുന്നയാൾ അവരുടെ രഹസ്യങ്ങൾ കൂടി തുറന്നു പറഞ്ഞു പോകും.  ഇവർ മറ്റുള്ളവരുടെ കാര്യങ്ങൾ മൂന്നാമതൊരാളോട് പറയാൻ മടിക്കില്ല.

Also Read: Vastu Tips: ഭാഗ്യം കൂടെയില്ലെങ്കിൽ ഈ 5 ഉപായങ്ങൾ ചെയ്യുക, പ്രശ്നങ്ങൾ മാറികിട്ടും

ധനു രാശി (Sagittarius)

ധനു രാശിക്കാരുടെ മേൽ വ്യാഴത്തിന് സ്വാധീനമുണ്ട്. ഒരു നിമിഷം കൊണ്ട് ആരെയും തങ്ങളുടേതാക്കാനുള്ള കഴിവ് അവർക്കുണ്ട്. ഈ ആളുകൾ സംഭാഷണത്തിലൂടെ ഓർമ്മിക്കാതെ  നിങ്ങളുടെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടും. അതുകൊണ്ടുതന്നെ ഈ രഷിക്കാരോട് നിങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News