Astrology: ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ നിർത്തുന്നവരാണ് ഈ 4 രാശിക്കാർ

Astrology: ചില സ്ത്രീകൾ (Women) അവരുടെ ജീവിതകാലം മുഴുവൻ ഭർത്താക്കന്മാരിൽ അവരുടെ ആധിപത്യം നടത്തുന്നു.  അത് ഭർത്താക്കന്മാരും (Husband) അനുസരിക്കുന്നു.  അതിനി ഭാര്യയെ പേടിച്ചിട്ടാണോ അതോ അവരോട് സ്നേഹമുള്ളത് കൊണ്ടാണോ  ഇതൊക്കെ ചെയ്യുന്നത് ഭാര്യയെ സ്നേഹിച്ചോ അതോ അവനെ പേടിച്ചോ.  

Written by - Ajitha Kumari | Last Updated : Oct 28, 2021, 04:47 PM IST
  • ഈ പെൺകുട്ടികൾ ഭർത്താവിൽ ആധിപത്യം സ്ഥാപിക്കുന്നു
  • എല്ലാം സമ്മതിപ്പിച്ചെടുക്കുന്നതിൽ സമർത്ഥരാണ് ഇവർ
  • കരിയറിലും വിജയം
Astrology: ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ നിർത്തുന്നവരാണ് ഈ 4 രാശിക്കാർ

Astrology: ഓരോ വ്യക്തിയുടെയും സ്വഭാവം, അവന്റെ ഗുണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവരുടെ രാശിയിലൂടെ (Zodiac Sign) മാത്രമേ അറിയാൻ കഴിയൂ. ജ്യോതിഷത്തിൽ (Astrology) എല്ലാ രാശിക്കാരുടെയും ഗുണദോഷങ്ങളും അവരുടെ വ്യക്തിത്വവും (Personality) പറഞ്ഞിട്ടുണ്ട്. 

ഇതനുസരിച്ച് ചില രാശികളിലെ പെൺകുട്ടികൾ (Girls) അവരുടെ ഭർത്താക്കന്മാരെ അവരുടെ നിയന്ത്രണത്തിൽ നിർത്തുകയും അവരുടെ ഇഷ്ടം എപ്പോഴും അവരിൽ ഓരോന്ന് അടിച്ചേൽപ്പിക്കുകയും ചെയ്യും.  ഈ പെൺകുട്ടികൾ തികച്ചും ആധിപത്യം (Dominating Girls) പുലർത്തുന്നവരാണ്.  അവരുടെ ഈ വേഗതയേറിയ സ്വഭാവം കരിയറിൽ വളരെ ഉപയോഗപ്രദമാണ്.

Also Read: Diwali 2021 Money Remedies: ദീപാവലിക്ക് ധനലാഭമുണ്ടാകാൻ ഈ നടപടികൾ ചെയ്യു, ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും

ഈ രാശികളിലെ പെൺകുട്ടികൾ അവരുടെ ഭർത്താക്കന്മാരിൽ ആധിപത്യം ചുമത്തുന്നു

മേടം  (Aries): മേടം രാശിയിലെ പെൺകുട്ടികൾ പൊതുവെ വളരെ ആകർഷകമുള്ളവരാണ്.  ഇവർ സ്വഭാവത്തിലും കുറച്ച് കോപം ഉള്ളവരാണ്.  ഇവർ എപ്പോഴും ഭരത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കും.  ഇവരുടെ ഈ സ്വഭാവം കരിയറിലും പുരോഗതി നൽകുന്നു.

വൃശ്ചികം (Scorpio): ഈ രാശിയിൽ ജനിച്ച പെൺകുട്ടികൾ കൂർമ്മ ബുദ്ധിയുള്ളവരും മിടുക്കരുമായിരിക്കും. എല്ലാവരെക്കൊണ്ടും തന്റെ ജോലി എങ്ങനെ ചെയ്യിപ്പിക്കാമെന്ന് ഇവർക്കറിയാം.  മാത്രമല്ല തന്റെ ഭർത്താവിനെ സ്വന്തം കൈപ്പിടിയിൽ നിർത്തുകയും ചെയ്യുന്നു. തന്റെ ഇംഗിതത്തിനനുസരിച്ച് ഭർത്താവിനെകൊണ്ട് ഓരോന്ന് ചെയ്യിക്കാൻ ഇവർക്ക് അറിയാം.

Also Read: Astrology: ഈ 5 രാശിക്കാർ സത്യസന്ധരാണ്, സ്വപ്നത്തിൽ പോലും ഇവർ ആരെയും വഞ്ചിക്കില്ല

കന്നി (Virgo): കന്നി രാശിയിലെ പെൺകുട്ടികളും-സ്ത്രീകളും ശാന്ത സ്വഭാവമുള്ളവരാണ്. ഇവരെ വളരെ നല്ല ജീവിത പങ്കാളിയായി കണക്കാക്കപ്പെടുന്നു, കാരണം ഇവർ ഭർത്താവിനെ നല്ല രീതിയിൽ നോക്കുന്നു ഒപ്പം അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു. ഈ രാശിയിലെ പെൺകുട്ടികൾ അവരുടെ സ്നേഹവും ശാന്തവുമായ സ്വഭാവം കാരണം ഭർത്താവിന്റെ ഹൃദയം കീഴടക്കുന്നു.  ഇതോടെ ഭർത്താവ് അവര് പറയുന്ന എല്ലാം സമ്മതിച്ചു കൊടുക്കുന്നു.  മാത്രമല്ല ഈ പെൺകുട്ടികൾ അവരുടെ കരിയറിൽ വളരെയധികം വിജയം കൊണ്ടുവരുന്നു.

മകരം (Capricorn): മകരം രാശിക്കാരായ പെൺകുട്ടികൾ കാമുകന്മാരായാലും ഭർത്താക്കന്മാരായാലും ശരി എല്ലാവരിലും തന്റെ ആധിപത്യം സ്ഥാപിക്കുന്നു. അവർ പറയുന്നതെല്ലാം എങ്ങനെയും അവര് സമ്മതിപ്പിച്ചെടുക്കും. തന്റെ കരിയറിൽ പോലും ക്ലയന്റിനെ ഒരു നുള്ളിൽ ബോധ്യപ്പെടുത്താൻ കഴിയുന്നത്ര ശക്തമാണ് അവരുടെ ആശയവിനിമയത്തിന്റെ ശക്തി. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നതിൽ ഈ പെൺകുട്ടികൾ വിശ്വസിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News