Benefits Of Aloe Vera: കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, അത്ഭുതപ്പെടുത്തും ഈ ഗുണങ്ങൾ!

സൗന്ദര്യത്തിനും ആരോഗ്യത്തിനും കറ്റാർവാഴ ഏറെ ഗുണകരമാണ്. 

സൗന്ദര്യത്തിനും ആരോഗ്യത്തിനും കറ്റാർവാഴ ഏറെ ഗുണകരമാണ്. കറ്റാർവാഴയുടെ ചില ഗുണങ്ങൾ പരിചയപ്പെട്ടാലോ..

1 /6

മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും.   

2 /6

മൗത്ത് വാഷായും കറ്റാർവാഴ ഉപയോ​ഗിക്കാവുന്നതാണ്. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാൻ സഹായിക്കും.    

3 /6

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതിനാൽ ക്രീമുകള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നൽകുന്നു.

4 /6

നെഞ്ചെരിച്ചില്‍, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് കറ്റാര്‍ വാഴ ജ്യൂസ് ഏറെ നല്ലതാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കാതിരിക്കുക.    

5 /6

വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്കും കറ്റാർ വാഴ ജെൽ പുരട്ടാം. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.  

6 /6

മുഖത്ത് നിന്ന് മേയ്ക്കപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ ഉപകരിക്കും. ഒരു പഞ്ഞിയിൽ അൽപം ജെൽ തേയ്ച്ച് തുടച്ചാല്‍ മുഖം വൃത്തിയാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola