Mars Transit: ചൊവ്വ കർക്കടക രാശിയിൽ; അടുത്ത 20 ദിവസത്തേക്ക് ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

Mangal Gochar 2023: മേടം, മിഥുനം, കർക്കടകം, കന്നി, തുലാം രാശിക്കാർക്കാണ് ചൊവ്വ കർക്കടകത്തിൽ സംക്രമിച്ചതോടെ ഭാ​ഗ്യ തെളിഞ്ഞിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 05:30 AM IST
  • മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായിരിക്കും.
  • വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാനത്ത് എത്താൻ കഴിയും.
  • ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ അഭിനന്ദിക്കപ്പെടും.
Mars Transit: ചൊവ്വ കർക്കടക രാശിയിൽ; അടുത്ത 20 ദിവസത്തേക്ക് ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

Mars Transit 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്തിനുള്ളിൽ അവയുടെ രാശിമാറുന്നു. ചൊവ്വ മെയ് 10ന് കർക്കടക രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജൂലൈ 1 വരെ ചൊവ്വ ഈ രാശിയിൽ തുടരും. അതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ ലാഭം ലഭിക്കും. ഈ ജാതകക്കാർക്ക് വലിയ സമ്പത്തും ഭൂമി സ്വത്തുക്കളും ലഭിക്കും. അതായത് 20 ദിവസം കൂടി ഈ 5 രാശിക്കാർക്ക് അനന്തമായ സമ്പത്ത് ലഭിക്കും. 

ഹിന്ദു പഞ്ചഭൂതങ്ങൾ അനുസരിച്ച്, ചൊവ്വയുടെ സ്ഥാനം കുണ്ഡലിയിൽ ശക്തമാണെങ്കിൽ, ജീവിതത്തിൽ എല്ലാ കാര്യത്തിലും വിജയിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. മെയ് 10ന് കർക്കടക രാശിയിൽ പ്രവേശിച്ച ചൊവ്വ ജൂലൈ 1 വരെ ഇതേ രാശിയിൽ തുടരും. ഏതൊക്കെ രാശിക്കാണ് ഇത് ​ഗുണം ചെയ്യുകയെന്ന് നോക്കാം...

മേടം - മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായിരിക്കും. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാനത്ത് എത്താൻ കഴിയും. ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ അഭിനന്ദിക്കപ്പെടും. ശക്തമായ സാമ്പത്തിക സ്ഥിതിയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ ചെലവഴിക്കും. 

മിഥുനം - കർക്കടകം രാശിയിൽ ചൊവ്വ സംക്രമിച്ചിരിക്കുന്നതിനാൽ മിഥുന രാശിക്കാർക്ക് വളരെ ഫലപ്രദമാണ്. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര നടത്തും. ആത്മീയ യാത്രകളിൽ താൽപര്യം വർദ്ധിക്കും. നിക്ഷേപങ്ങൾക്ക് നല്ല സമയമാണിത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. 

Also Read: Jupiter Transit 2023: ഒരു വർഷത്തേക്ക് ഇനി ധനമഴ, സമ്പാ​ദ്യം കൂടും; ഭാ​ഗ്യരാശികളാണിവർ

 

കർക്കടകം - കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണത്തോടെ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടാകും. അഥിനാൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യവും നന്നായിരിക്കും.

കന്നി - ജ്യോതിഷ പ്രകാരം, കന്നി രാശിക്കാർക്ക് ഇത് നല്ല സമയമായി കണക്കാക്കുന്നു. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജീവനക്കാർക്കും വ്യാപാരികൾക്കും അപ്രതീക്ഷിത ലാഭം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. 

തുലാം - തുലാം രാശിക്കാർക്ക് ഈ സമയം അവർ നടത്തിയ നിക്ഷേപങ്ങൾ ലാഭം നേടിക്കൊടുക്കും. പുതിയ വാഹനമോ വീടോ വാങ്ങാൻ അവസരമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇത് ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ബിസിനസിൽ നിന്ന് ലാഭം ഉണ്ടാക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News