ഇന്ത്യയില്‍ ഏറ്റവുമധികം ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി.
5 ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ഉത്സവത്തിന്‍റെ ആദ്യ ദിവസമാണ് ധൻതേരസ് (Dhanteras). ധൻതേരസോടെയാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ഈ വര്‍ഷം 12, 13 തീയതികളിലായാണ് ധൻതേരസ്.
ഈ വര്‍ഷം ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ധൻതേരസും ചെറിയ ദീപാവലിയും പൂര്‍ണ്ണ ദിവസങ്ങളായല്ല ഇത്തവണ ആഘോഷിക്കുന്നത്. 12ന് രാത്രി 9:30 മുതല്‍ 13ന് വൈകുന്നേരം 6 മണി വരെയാണ് ധൻതേരസ്. ശേഷം ചെറിയ ദീപാവലി ആരംഭിക്കും.
സ്വർണ്ണവും (Gold) മറ്റ് വില പിടിപ്പുള്ള വസ്തുക്കളും വാങ്ങാൻ ഏറ്റവും ശുഭദിനമായാണ് ധൻതേരസ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. സ്വര്‍ണ്ണ൦, പിത്തള, വെള്ളി തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങള്‍, മൂര്‍ത്തികള്‍ എന്നിവ ഈ ദിവസം വാങ്ങുന്നത് വീടിന് ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ധൻതേരസിന് ഓരോ വർഷവും പതിവായി വിലയേറിയ ലോഹങ്ങൾ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ധൻതേരസ് ദിനം ജ്വല്ലറിക്കാർക്ക് ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന ദിവസങ്ങളിലൊന്നാണ്. ഈ പ്രത്യേക ദിനത്തിൽ ആളുകൾ സ്വർണം, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വാങ്ങാൻ വിപണികളിലെത്തും.
ഹൈന്ദവ വിശ്വാസ മനുസരിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമാണ് ധൻതേരസ്. ഹിന്ദു പുരാണ പ്രകാരം ലക്ഷ്മി ദേവിയെ ആരാധിച്ചാണ് ധൻതേരസ് ആഘോഷിക്കുന്നത്. ധൻതേരസ് ദിനത്തിൽ ലക്ഷ്മി ദേവി തന്‍റെ ഭക്തരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ധൻതേരസിന് സ്വർണം, ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയാണ് ഈ ദിവസം കൂടുതൽ പേരും വാങ്ങുന്നത്. സ്വർണ്ണം, വെള്ളി ആഭരണങ്ങളോ പുതിയ പാത്രങ്ങളോ വാങ്ങുന്നത് നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും അസുഖത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ധൻതേരസിൽ ലോഹങ്ങൾ വാങ്ങുന്നത് വീടിന് ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നൽകുന്നുവെന്നാണ് കരുതപ്പെടുന്നത്.
Also read: Dhanteras ദിനത്തിൽ ഇവ ദാനം ചെയ്യൂ, ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കും സമ്പത്തും വർധിക്കും
എന്നാല്‍, അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്നത്, ധൻതേരസിന് സ്വർണ്ണമോ വജ്രമോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയവും ഉണ്ട്. അതും ശ്രദ്ധിക്കണം. സ്വർണ്ണ൦ വജ്ര൦ തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ മുഹൂർത്തം നവംബർ 13 (വെള്ളിയാഴ്ച) ശുഭ മുഹൂർത്തം - രാവിലെ 06:42 മുതൽ വൈകുന്നേരം 05:59 വരെ ദൈർഘ്യം - 11 മണിക്കൂർ 16 മിനിറ്റ് ആണ്....