Palakkad Byelection 2024: 'നെഞ്ചോട് ചേർത്തവർക്ക്, ഹൃദയത്തിൽ നിന്ന് നന്ദി'; രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാടിനൊപ്പം

പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടെത്തിയ രാഹുൽ ഷാഫിയെക്കാൾ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 23, 2024, 02:03 PM IST
  • തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുകയാണ് രാഹുൽ.
  • 'നെഞ്ചോട് ചേർത്തവർക്ക് ഹൃദയത്തിൽ നിന്ന് നന്ദി' എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.
Palakkad Byelection 2024: 'നെഞ്ചോട് ചേർത്തവർക്ക്, ഹൃദയത്തിൽ നിന്ന് നന്ദി'; രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാടിനൊപ്പം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുഡിഎഫിന്റെ രാഹുൽ മാ​ങ്കൂട്ടത്തിൽ. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. ഈ അവസരത്തിൽ തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുകയാണ് രാഹുൽ. 'നെഞ്ചോട് ചേർത്തവർക്ക് ഹൃദയത്തിൽ നിന്ന് നന്ദി' എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം.  

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ. എന്നാൽ ആറാം റൗണ്ട് മുതൽ രാഹുൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപി കോട്ടകൾ പൊളിച്ചടുക്കി കൊണ്ടാണ് രാഹുൽ ജയിച്ചു കയറിയത്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്. 

 

Also Read: Palakkad Byelection 2024: രാഹുലിന് 'കൈ' കൊടുത്ത് പാലക്കാട്; വിജയം റെക്കോർഡ് ഭൂരിപക്ഷത്തിൽ

 

പാലക്കട്ടെ വിജയം തിളക്കമുള്ളതെന്ന് കെ. മുരളീധരൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയിട്ട് പോലും മുന്നേറ്റം ഉണ്ടാകാതിരുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പാർട്ടിക്ക് നൽകിയ ഒരടിയായി കണക്കാക്കണമെന്ന് കെ.മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News