Astrology Tips: വൈകുന്നേരങ്ങളിൽ ഈ ജോലി ചെയ്യരുത്! ദാരിദ്ര്യം വേട്ടയാടും

Astro Tips: സന്ധ്യാ സമയത്ത് ചെയ്യുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ നിന്ന് സന്തോഷം ഇല്ലാതാക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : May 8, 2024, 03:00 PM IST
  • വൈകുന്നേരം ഒരിക്കലും വീട് തൂത്തുവാരരുത്.
  • സൂര്യാസ്തമയത്തിന് മുമ്പ് വീട് വൃത്തിയാക്കുക.
  • വൈകുന്നേരങ്ങളിൽ വീട് ഇരുട്ടിലാക്കരുത്.
Astrology Tips: വൈകുന്നേരങ്ങളിൽ ഈ ജോലി ചെയ്യരുത്! ദാരിദ്ര്യം വേട്ടയാടും

മുഹൂർത്തം നോക്കിയാണ് എല്ലാ ശുഭകാര്യങ്ങളും ചെയ്യുന്നത്. സമയം ശരിയല്ലെങ്കിൽ നല്ലകാര്യങ്ങൾ ചെയ്തിട്ട് ഫലമുണ്ടാകില്ല. കാരണം ഒരു നല്ല കർമ്മം തെറ്റായ സമയത്ത് ചെയ്താലും അത് മോശമായ ഫലം നൽകുന്നു. വേദഗ്രന്ഥങ്ങൾ അനുസരിച്ച്, വൈകുന്നേരം ചില ജോലികൾ ഒഴിവാക്കണം. 

സന്ധ്യാ സമയത്ത് ചെയ്യുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ നിന്ന് സന്തോഷവും സമാധാനവും സമൃദ്ധിയും ഇല്ലാതാക്കുന്നു. സന്ധ്യാസമയത്ത് ചില ജോലികൾ ചെയ്താൽ ദേവീദേവന്മാർ കോപിക്കുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ നിന്നുള്ള അനുഗ്രഹങ്ങൾ ചോർത്തുകയും പുരോഗതി ഇല്ലാതാക്കുകയും ചെയ്യുന്നു. 

ALSO READ: ഈ രാശിക്കാർ ഇന്ന് കടം കൊടുക്കരുതേ...! നോക്കാം സമ്പൂർണ രാശിഫലം

സൂര്യാസ്തമയ സമയത്ത് ചെയ്യാൻ പാടില്ലാത്തവ

1. വൈകുന്നേരം ആർക്കും പാൽ, തൈര്, മോര് എന്നിവ നൽകരുത്. ഈ വസ്തുക്കൾ ശുക്രൻ, ലക്ഷ്മി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വസ്‌തുക്കൾ ദാനം ചെയ്യുന്നതിലൂടെയോ ആർക്കെങ്കിലും നൽകുന്നതിലൂടെയോ അനുഗ്രഹം വീട്ടിൽ നിന്ന് അകന്നുപോകുന്നു. ഇതുകൂടാതെ സന്തോഷവും സമാധാനവും അപഹരിക്കുന്നു. 

2. വൈകുന്നേരങ്ങളിലും പ്രത്യേകിച്ച് വ്യാഴാഴ്ചകളിലും അബദ്ധവശാൽ പോലും ആർക്കും മഞ്ഞൾ നൽകരുത്. മഞ്ഞൾ വ്യാഴവും വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ജീവിതത്തിൽ നിന്ന് സന്തോഷം, ഭാഗ്യം, സമ്പത്ത് എന്നിവ എടുത്തുകളയുന്നു. വൈകുന്നേരങ്ങളിൽ ഒരാൾക്ക് മഞ്ഞൾ കൊടുക്കുന്നതും ഭാഗ്യത്തെ ഇല്ലാതാക്കും. 

3. വൈകുന്നേരം ഒരിക്കലും വീട് തൂത്തുവാരരുത്. സൂര്യാസ്തമയത്തിന് മുമ്പ് വീട് വൃത്തിയാക്കുക. 

4. വൈകുന്നേരങ്ങളിൽ വീട് ഇരുട്ടിലാക്കരുത്. സൂര്യാസ്തമയത്തിനു ശേഷം വീടിൻ്റെ പ്രധാന വാതിലിൽ പതിവായി വിളക്ക് കത്തിക്കുക.

5. വൈകുന്നേരത്തിനു ശേഷം ആർക്കും സൂചിയോ ഉപ്പോ നൽകരുത്. ഈ സാധനങ്ങൾ ആർക്കെങ്കിലും കൊടുക്കുന്നത് ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഒപ്പം ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News