Astrology: ഈ 3 രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്, വിവാഹശേഷം ഭർത്താവിന്റെ ഭാഗ്യവും തെളിയും!

Lucky Zodiac Girls: ജ്യോതിഷ പ്രകാരം ചില രാശികളിൽ പെട്ട പെൺകുട്ടികൾ അതീവ ഭാഗ്യവതികളാണ്. ഇവർ സ്വന്തം ഭർത്താവിനും ഭാഗ്യം കൊണ്ടുവരുന്നവരാണ് എന്നാണ് കണക്കാക്കുന്നത്.  വിവാഹശേഷം ഇവരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കുന്നു.

Written by - Ajitha Kumari | Last Updated : Mar 25, 2022, 11:43 PM IST
  • ഭാഗ്യശാലിയായി കണക്കാക്കുന്നു
  • ഭർത്താവിന്റെ ഭാഗ്യം തെളിയിക്കും
  • ഭർത്താവിന്റെ വീട്ടുകാർക്കും ഭാഗ്യം കൊണ്ടുവരും
Astrology: ഈ 3 രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്, വിവാഹശേഷം ഭർത്താവിന്റെ ഭാഗ്യവും തെളിയും!

Lucky Zodiac Girls: ജ്യോതിഷത്തിൽ 12 രാശികളുണ്ട്. ഓരോ വ്യക്തിയും ഈ രാശികളിൽ ഒന്നിൽ ഉൾപ്പെടുന്നവരാണ്. ഓരോ രാശികൾക്കും അതിന്റേതായ പ്രത്യേക സ്വഭാവമുണ്ട്. അതായത് ഓരോ രാശിക്കാർക്കും അതിന്റേതായ ഗുണങ്ങളുമുണ്ട്. ജ്യോതിഷ പ്രകാരം ചില രാശികളിൽ പെട്ട പെൺകുട്ടികൾ വളരെ മിടുക്കരായി കണക്കാക്കപ്പെടുന്നു. കൂടാതെ ഈ രാശിയിലുള്ള  പെൺകുട്ടികൾ ഭാഗ്യത്തിന്റെ കാര്യത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലാണ്. ഇതുകൂടാതെ വിവാഹശേഷം ഈ പെൺകുട്ടികൾ അവരുടെ ഭർത്താവിന്റെ ഭാഗ്യവും തെളിയിക്കും. അറിയാം ആ രാശികളെകുറിച്ച്...

Also Read: Guru Uday: ഇനി ഒരു ദിവസം മാത്രം .. ഈ 5 രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും!

മേടം  (Aries)

മേട രാശിയിലെ പെൺകുട്ടികൾ വളരെ ധീരരും ഭയമില്ലാത്തവരുമാണ്. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്ന് വിളിക്കുന്നു. ചൊവ്വയുടെ സ്വാധീനം കാരണം ഈ രാശിയിലെ പെൺകുട്ടികൾ തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കരാണ്. കൂടാതെ ഈ രാശിയിലെ പെൺകുട്ടികൾ പ്ലാൻ ചെയ്യാതെ ഒരു ജോലിയും ചെയ്യില്ല. പ്രതികൂല സാഹചര്യങ്ങളെയും ഇവർ ധൈര്യത്തോടെ നേരിടുന്നു. വിവാഹശേഷം ഈ രാശിയിലെ പെൺകുട്ടികളുടെ ഭാവി ശോഭനമാകുന്നു. ഈ പെൺകുട്ടികൾ അവരുടെ ഭർത്താക്കന്മാരുടെയും ഭാഗ്യം തെളിയിക്കുന്നവരാണ്.

Also Read: ഈ രാശിക്കാർക്കുണ്ട് ഒരു പ്രത്യേക ഗുണം, മറ്റുള്ളവരുടെ ഹൃദയം എളുപ്പത്തിൽ കവർന്നെടുക്കും!

മിഥുനം (Gemini)

ഈ രാശിയിലെ പെൺകുട്ടികൾ നല്ല സ്വഭാവമുള്ളവരാണ്. ഇവർ എല്ലാ ജോലിയും വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബുധനെ ഗ്രഹങ്ങളിലെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രഹം സംസാരം, ബിസിനസ്സ്, സംഗീതം, ചർമ്മം, യുക്തി തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ രാശിയിലെ പെൺകുട്ടികളുടെ ഭാഗ്യം വിവാഹശേഷം അതിവേഗം മാറുന്നു. ഇതുകൂടാതെ ഈ രാശിയിലെ പെൺകുട്ടികൾ അവരുടെ ഭർത്താവിന്റെ ഹൃദയം എളുപ്പത്തിൽ കീഴടക്കുന്നു.

Also Read: Rahu Transit 2022: 18 വർഷത്തിനു ശേഷം രാഹു രാശിമാറുന്നു; ഈ 3 രാശിക്കാർ സൂക്ഷിക്കുക!

മീനരാശി (Pisces) 

രാശിചക്രത്തിലെ അവസാനത്തെ രാശിയാണ് മീനം. ഈ രാശിയുടെ അധിപൻ വ്യാഴമാണ്. ഈ ഗ്രഹം അറിവ്, ഉന്നത വിദ്യാഭ്യാസം, ആത്മീയത തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹശേഷം മീനരാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു തുടങ്ങുമെന്നാണ് വിശ്വാസം. ഇവർ തങ്ങളുടെ അറിവും വിവേകവും കൊണ്ട് ഭർത്താവിന്റെ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബക്കാരുടേയും ഹൃദയം കീഴടക്കുന്നു. ഇതുകൂടാതെ ഇവർ ഭർത്താവിന്റെ ഭാഗ്യവും വർദ്ധിപ്പിക്കുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

Trending News