Surya Rashi Parivartan: ഒക്ടോബർ 18 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണകാലം, ലഭിക്കും അപ്രതീക്ഷിത ധനേട്ടം!

Surya Gochar in Tula Rashi 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. സമ്പത്തിന്റെയും ഭൗതിക സന്തോഷത്തിന്റെയും ദാതാവായ ശുക്രന്റെ രാശിയായ തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ചില രാശിക്കാർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Written by - Ajitha Kumari | Last Updated : Oct 13, 2023, 07:39 PM IST
  • ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നാണ് വിളിക്കുന്നത്
  • സൂര്യൻ എല്ലാ മാസവും രാശി മാറും
  • ഒക്ടോബറിൽ സൂര്യൻ സംക്രമിച്ച് തുലാ രാശിയിൽ പ്രവേശിക്കും
Surya Rashi Parivartan: ഒക്ടോബർ 18 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണകാലം, ലഭിക്കും അപ്രതീക്ഷിത ധനേട്ടം!

Sun Transit in Libra: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നാണ് വിളിക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറും. ഒക്ടോബറിൽ സൂര്യൻ സംക്രമിച്ച് തുലാം രാശിയിൽ പ്രവേശിക്കും. അത് ഒക്ടോബർ 18 നാണ്.  അതിലൂടെ ഹില രാശിക്കാർക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകും. കാരണം തുലാം രാശിയുടെ അധിപനായ ശുക്രൻ സമ്പത്ത്, ആഡംബരം, ആകർഷണം, സ്നേഹം എന്നിവ നൽകുന്ന ഗ്രഹമാണ്. അതിനാൽ തുലാം രാശിയിലെ സൂര്യന്റെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഈ 5 രാശിയിലുള്ളവർക്ക് ഈ സൂര്യ സംക്രമണം സുവർണ്ണ നേട്ടങ്ങൾ നൽകും. ഒക്‌ടോബർ 18 ന് സൂര്യൻ സംക്രമിക്കുമ്പോൾ തന്നെ ഏതൊക്കെ രാശികളാണ് ജീവിതത്തിൽ ശുഭഫലങ്ങൾ കൊണ്ടുവരുന്നതെന്ന് നോക്കാം.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

 

മിഥുനം (Gemini): തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം മിഥുന രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഒരു വലിയ തൊഴിൽ അവസരം ലഭിച്ചേക്കാം. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി നിങ്ങൾക്ക് ഒരു വലിയ സ്ഥാപനത്തിൽ പ്രവേശനം നേടാം. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

കർക്കടകം (Cancer): സൂര്യന്റെ രാശിയിലെ മാറ്റം കർക്കടക രാശിക്കാർക്ക് സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. ഇത്തരക്കാരുടെ വരുമാനം വർധിച്ചേക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിക്ഷേപത്തിനും നല്ല സമയം.

Also Read: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും

തുലാം (Libra): സൂര്യൻ തുലാം രാശിയിൽ തന്നെയാണ്  സംക്രമിക്കുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ഇവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. ധനനേട്ടം ഉണ്ടാകും. ങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ചില വലിയ ജോലികളോ പദ്ധതികളോ പൂർത്തിയാക്കാൻ കഴിയും. ജീവിതത്തിൽ സന്തോഷമുണ്ടാകും. 

ധനു (Sagitarius): ധനു രാശിക്കാരുടെ ജീവിതത്തിൽ സൂര്യസംക്രമണത്തോടെ തൊഴിൽ, സാമ്പത്തിക പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങൾ നൽകും. നിങ്ങൾക്ക് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടായേക്കാം. പുതിയ ജോലി ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനും കഴിയും.

Also Read: Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

മീനം (Pisces): സൂര്യൻ സംക്രമിക്കുന്നത് മീനരാശിക്കാർക്കും ശരിക്കും ഒരു അനുഗ്രഹമായിരിക്കും. എല്ലാവരിൽ നിന്നും ആവശ്യമായ പിന്തുണ മീനം രാശിക്കാർക്കും ലഭിക്കും. നിങ്ങൾക്ക് ഈ സമയം എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ കഴിയും. വസ്തുവിൽ നിക്ഷേപിക്കാൻ  അവസരമുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലിയിലും ബിസിനസ്സിലും പുരോഗതിയും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News