Horoscope: ഈ രാശിക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological Predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ നിങ്ങളെ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 09:18 AM IST
  • മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉത്കണ്ഠകൾ ഉണ്ടായേക്കാം
  • ജോലിഭാരം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം
  • കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം
  • ഭജനകളും കീർത്തനങ്ങളും അന്തരീക്ഷത്തെ പ്രകാശമാനമാക്കും
Horoscope: ഈ രാശിക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം

ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ നിങ്ങളെ സഹായിക്കും.

മേടം
ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കും. യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ ജാഗ്രത പാലിക്കുക. സംരക്ഷണം ഉറപ്പാക്കുക. നിങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളും ശ്രദ്ധിക്കുക.

ഇടവം
നിങ്ങളുടെ ജോലി ആസൂത്രണം ചെയ്യുക. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ജാ​ഗ്രതയോടെ പ്രവർത്തിക്കുക. ആരോ​ഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം
ഉത്കണ്ഠകൾ ഉണ്ടായേക്കാം. ജോലിഭാരം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. ഭജനകളും കീർത്തനങ്ങളും അന്തരീക്ഷത്തെ പ്രകാശമാനമാക്കും.

കർക്കടകം
കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്. കുടുംബാംഗങ്ങളെ രോ​ഗങ്ങൾ ബാധിച്ചേക്കാം. ബിസിനസിൽ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കുക. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ചിങ്ങം
സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ഉണ്ടാകും. വായ്പകൾക്ക് ശ്രമിക്കുന്ന ബിസിനസുകാർക്ക് അനുകൂലഫലം ലഭിക്കും. ആരോഗ്യം മോശമായേക്കാം, എന്നാൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

കന്നി
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് സന്തോഷം നൽകും. ബിസിനസിൽ ലാഭം കുറയും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. വിദ്യാർഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുക.

ALSO READ: ഇന്നത്തെ ഭാ​ഗ്യരാശികൾ ഏത്? സമ്പൂർണ രാശിഫലം അറിയാം

തുലാം
നിങ്ങളുടെ പരിശ്രമങ്ങൾ വളർച്ചയിലേക്ക് നയിക്കും. ഔദ്യോഗിക ഐക്യം പ്രവർത്തിക്കേണ്ടതുണ്ട്. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. നടുവേദന അലട്ടാം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കും. അപ്രതീക്ഷിതമായി അതിഥികളുടെ സന്ദർശനം ഉണ്ടാകാം.

വൃശ്ചികം
സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും. ഉച്ചകഴിഞ്ഞ് പിരിമുറുക്കം കുറയുന്നു. പുതിയ ബിസിനസ് ആശയങ്ങൾക്കായി കാത്തിരിക്കുക. കുടുംബജീവിതം ശാന്തമായിരിക്കും.

ധനു
പ്രിയപ്പെട്ടവർക്കായി സമയം ചിലവഴിക്കുക. ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം വഷളാകും. ചെറിയ കാര്യങ്ങൾ വലിയ വഴക്കുകളിലേക്ക് നീങ്ങാൻ അനുവദിക്കരുത്.

മകരം
കഠിനാധ്വാനവും സമർത്ഥമായ തന്ത്രവും ഇന്ന് എതിരാളികളെ പരാജയപ്പെടുത്തും. ദയയുള്ളവരായിരിക്കുക. ആരോ​ഗ്യത്തിൽ ശ്രദ്ധ പുലർത്തുക. ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കും.

കുംഭം
സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക.

മീനം
ബിസിനസ് യാത്രകൾ ​ഗുണം ചെയ്യും. ആരോ​ഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിടാം. ജലദോഷം, ചുമ പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News