Guru Margi 2022: വ്യാഴം മീനരാശിയിലേക്ക്; 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യവും വൻ നേട്ടവും

Guru Margi 2022: ജ്യോതിഷത്തിൽ ശുഭഗ്രഹമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.  വ്യാഴം നവംബർ 24 വ്യാഴാഴ്ച അതിന്റെ സഞ്ചാര ഗതി മാറ്റും. അതായത് ഇപ്പോൾ വക്രഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം നവംബർ 24 മുതൽ നേർവഴിയിൽ ചലിക്കാൻ തുടങ്ങും.  ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ. 

Written by - Ajitha Kumari | Last Updated : Nov 21, 2022, 02:15 PM IST
  • വ്യാഴം മീനരാശിയിലേക്ക്
  • ജ്യോതിഷത്തിൽ ശുഭഗ്രഹമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്
  • വ്യാഴം നവംബർ 24 വ്യാഴാഴ്ച അതിന്റെ സഞ്ചാര ഗതി മാറ്റും
Guru Margi 2022: വ്യാഴം മീനരാശിയിലേക്ക്;  3 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യവും വൻ നേട്ടവും

Guru Margi November 2022: ദേവഗുരു ബ്രിഹസ്പതി എന്നറിയപ്പെടുന്ന വ്യാഴം അറിവ്, വിവാഹം, സമ്പത്ത്, ഭാഗ്യം എന്നിവയുടെ ഘടകമാണ്. ജാതകത്തിൽ വ്യാഴത്തിന്റെ ശുഭസ്ഥാനം ആ രാശിക്കാർക്ക് വളരെയധികം സന്തോഷവും ഭാഗ്യവും നൽകും. വ്യാഴം നിലവിൽ അതിന്റെ സ്വന്തം രാശിയായ മീനത്തിൽ പിന്നോക്കാവസ്ഥയിൽ ചലിക്കുകയാണ്.  ഇൻ അത് നവംബർ 24 മുതൽ അതായത് 3 ദിവസത്തിന് ശേഷം നേർരേഖയിലൂടെ സഞ്ചരിക്കും.  മീനരാശിയിലെ വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം പല രാശികളിലുമുള്ള ആളുകൾക്ക് വളരെ ശുഭകരമായിരിക്കും.  ഇതിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. അത് ഏതൊക്കെ രാശിക്കാർരാണെന്ന് നമുക്ക് നോക്കാം...

Also Read: ഈ രണ്ടു രാശിക്കാർക്ക് പുറമെ ഇവരും ശനിയുടെ പ്രിയ രാശിക്കാർ

ഇടവം (Taurus): വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. അവരുടെ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും.  ധനഗുണമുണ്ടാകും. പണം സമ്പാദിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തും.  നിക്ഷേപത്തിനും ന്ബല്ല സമയമാണ് ലാഭമുണ്ടാകും. അതുപോലെ ഇവർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട് പുതിയ ജോലി കിട്ടുമെന്ന് കാത്തിരുന്നവരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ജോലിയിൽ ചേരാം. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. വിവാഹം ഉറപ്പിച്ചേക്കാം.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് മാർഗി ഗുരു ധാരാളം ഗുണങ്ങൾ നൽകും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ഭാഗ്യം കൊണ്ട് പണിയൊക്കെ പെട്ടെന്ന് പൂർത്തീകരിക്കും.  കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും അത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. പ്രണയ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ജീവിത പങ്കാളി നല്ലതായിരിക്കും.

Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് വ്യാഴത്തിന്റെ പാത അനുഗ്രഹമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വ്യാപാരികൾക്കും വൻ നേട്ടമുണ്ടാകും.  കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭിക്കും. പുതിയ ജോലിയ്ക്ക് പറ്റിയ സമയമാണ്. 

മീനം (Pisces): വ്യാഴം മീനരാശിയിൽ സഞ്ചരിക്കുകയാണ്.  വ്യാഴം മീന രാശിയുടെ അധിപൻ കൂടിയാണ്. അതുകൊണ്ടുതന്നെ മീനരാശിക്കാർക്ക് വ്യാഴത്തിന്റെ നേരിട്ടുള്ള ചലനത്തിൽ നിന്നും  ലഭിക്കും. അവരുടെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കും.  മാത്രമല്ല എല്ലാ മേഖലയിലും ലാഭത്തിനും സന്തോഷത്തിനും അവസരമുണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിച്ചേക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News