Moon Transit: നിലവിൽ ചന്ദ്രന് തുലാം രാശിയിലേയ്ക്ക് നീങ്ങുകയാണ്. ഈ രാശിമാറ്റം നാല് രാശിക്കാർക്ക് ധനയോഗം നൽകുന്നു.ഇവർക്ക് സമ്പത്തിൽ വളർച്ചയുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് നോക്കാം.
കര്‍ക്കടകം രാശിക്കാര്‍ക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും. പണം സമ്പാദിക്കാൻ യോഗമുണ്ടാകും. ഈ രാശിക്കാർക്ക് നിരവധി നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്.
കന്നി രാശിക്കാർക്ക് ജോലിയിൽ ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിയും. സ്ഥലകച്ചവടം നടത്താൻ സാധിക്കും. പണം നിക്ഷേപിക്കാൻ സാധ്യതയുണ്ട്.
തുലാം രാശിക്കാർക്ക് ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ഈ കാലയളവിൽ ജീവിതത്തിലെ പ്രശ്നങ്ങള്‍ അകലും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശോഭിക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ മാറും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാൻ യോഗമുണ്ടാകും.
ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ എല്ലാ മേഖലയിലും ശോഭിക്കാൻ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. പുതിയ വീട്, സ്ഥലം, വാഹനം എന്നിവ വാങ്ങാന്‍ സാധിക്കുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)