Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടോ? സമ്പത്തിന് ഒരു കുറവും വരില്ല!!

Lucky Plants for Prosperity:  ചില ചെടികള്‍ക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അതായത്. ചില ചെടികള്‍ വീട്ടില്‍ വച്ച് പിടിപ്പിക്കുന്നത് വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. എന്നാല്‍ ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 11:50 PM IST
  • ചില ചെടികള്‍ വീട്ടിൽ സമ്പത്തിന്‍റെ വരവ് കൂട്ടും, പണം വര്‍ദ്ധിപ്പിക്കും. ഇത്തരം ചെടികളെ Lucky Plants എന്ന് വിളിക്കാം.
Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടോ? സമ്പത്തിന് ഒരു കുറവും വരില്ല!!

Lucky Plants for Prosperity: നമ്മുടെ വീട് കൂടുതല്‍ മോടി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി നാം മുറ്റത്തും വീടിനുള്ളിലും ചെടികള്‍ വയ്ക്കാറുണ്ട്. ചില ചെടികള്‍ ഭംഗിയുള്ള പൂക്കള്‍ നല്‍കുമ്പോള്‍ ചില ചെടികള്‍ വായു ശുദ്ധമാക്കും. 

Also Read: Mental Stress and Vastu: ഈ സാധനങ്ങള്‍ തെറ്റായ ദിശയിൽ സൂക്ഷിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഫലം, അറിയാം വാസ്തു നിയമങ്ങൾ

എന്നാല്‍, നമുക്കറിയാം ചില ചെടികള്‍ക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അതായത്. ചില ചെടികള്‍ വീട്ടില്‍ വച്ച് പിടിപ്പിക്കുന്നത് വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. എന്നാല്‍ ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്.  ഈ  ചെടികൾ വീട്ടിൽ പോസിറ്റിവിറ്റി മാത്രമല്ല, സന്തോഷവും സമൃദ്ധിയും നൽകുന്നു.

Also Read:  IRCTC Swiggy Tie Up: ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ സ്വിഗ്ഗി വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

ഇത്തരം ചെടികള്‍ വീട്ടിൽ സമ്പത്തിന്‍റെ വരവ് കൂട്ടും, പണം വര്‍ദ്ധിപ്പിക്കും. ഇത്തരം ചെടികളെ Lucky Plants എന്ന് വിളിക്കാം. മണി പ്ലാന്‍റ് ഭാഗ്യം സമ്മാനിക്കും എന്ന് നമുക്കറിയാം,  എന്നാല്‍, മണി പ്ലാന്‍റ്  കൂടാതെ വീടിന് ഐശ്വര്യമായി മാറുന്ന മറ്റ് ചില ചെടികളെക്കുറിച്ച് അറിയാം... 

മുളച്ചെടി (Lucky Bamboo)

വാസ്തു ശാസ്ത്രത്തിൽ മുളച്ചെടിയ്ക്ക്  (Lucky Bamboo) ഏറെ പ്രാധാന്യമുണ്ട്. വീടിനുള്ളിലോ വീടിന് മുന്നിലോ  മുളച്ചെടി ഉള്ളത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു. വീടിനു മുന്നിൽ മുളച്ചെടി  നടാൻ കഴിയുന്നില്ലെങ്കിൽ വീടിനുള്ളിൽ വടക്ക് കിഴക്കോ, വടക്ക് ദിശയിലോ ഒരു Lucky Bamboo വയ്ക്കുക.  താമസിയാതെതന്നെ നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും.  

മാതളനാരകം (Pomegranate)

മാതളനാരകം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴം മാത്രമല്ല, വീടിന്‍റെ ഐശ്വര്യത്തിന്‍റെ കാര്യത്തിലും ഈ ചെടി വളരെ നല്ലതാണ്. വീട്ടിൽ മാതളനാരകം  നടുന്നത് കടബാധ്യതയ്ക്ക് ആശ്വാസം നൽകും. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. എന്നാല്‍, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളനാരകം  നടരുത്. ഇത് വീടിന് ദോഷമായി ഭവിക്കും. 

കറുക അഥവാ ദര്‍ഭ പുല്ല്  Bermuda grass (Cynodon dactylon)
 
കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്. സമ്പത്തും പല നേട്ടങ്ങളും ഇത് നൽകുന്നു. കറുകപ്പുല്ല് വീട്ടിൽ സന്തോഷവും സമൃദ്ധിയും സമാധാനവും മാത്രമല്ല, സന്താനലബ്ധിയുടെ കാര്യത്തിലും ഇത് നല്ലതാണ്. 

കൂവളം (Wood Apple)

കൂവളത്തില്‍ ഭഗവാൻ ശിവന്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. 

മണി പ്ലാന്‍റ് (Money Plant)

മണി പ്ലാന്‍റും പണവും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും മണി പ്ലാന്‍റ് ഉണ്ടാകും. എന്നാല്‍, ഈ ചെടി ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്‍റിന്‍റെ  വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുതെന്ന് ഓർമ്മിക്കുക, അവയെ താങ്ങിനിർത്തി എപ്പോഴും മുകളിലേക്ക് വളരാന്‍ സഹായിക്കുക.   

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News